Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേവിഷബാധ: ജാഗ്രത...

പേവിഷബാധ: ജാഗ്രത പാലിക്കണമെന്ന് തി​രു​വ​ന​ന്ത​പു​രം മെഡിക്കല്‍ ഓഫിസര്‍

text_fields
bookmark_border
പേവിഷബാധ: ജാഗ്രത പാലിക്കണമെന്ന് തി​രു​വ​ന​ന്ത​പു​രം മെഡിക്കല്‍ ഓഫിസര്‍
cancel

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.നാ​യ്, പൂ​ച്ച, പെ​രു​ച്ചാ​ഴി, കു​ര​ങ്ങ്​ എ​ന്നി​വ​യി​ല്‍നി​ന്ന് മു​റി​വേ​റ്റാ​ല്‍, മു​റി​വ് സാ​ര​മു​ള്ള​ത​ല്ലെ​ങ്കി​ല്‍ കൂ​ടി അ​വ​ഗ​ണി​ക്ക​രു​ത്. മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റ ഭാ​ഗം സോ​പ്പു​പ​യോ​ഗി​ച്ച് ന​ന്നാ​യി 20 മി​നി​റ്റ് നേ​രം തേ​ച്ച് ക​ഴു​കി​യ​തി​നു​ശേ​ഷം ഉ​ട​ൻ ചി​കി​ത്സ തേ​ട​ണം.

മു​റി​വി​ന്റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് ഐ.​ഡി.​ആ​ര്‍.​വി, ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ന്‍ എ​ന്നീ കു​ത്തി​വെ​പ്പു​ക​ളാ​ണ് ന​ല്‍കു​ന്ന​ത്.

ഐ.​ഡി.​ആ​ര്‍.​വി എ​ല്ലാ സ​ര്‍ക്കാ​ര്‍ ജ​ന​റ​ല്‍ -ജി​ല്ല - താ​ലൂ​ക്ക് - സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​റ​യി​ല്‍കീ​ഴ് താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലും ല​ഭ്യ​മാ​ണ്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

  • വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​വ​രും പെ​റ്റ് ഷോ​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​വ​രും പേ ​വി​ഷ​ബാ​ധ​ക്ക് എ​തി​രെ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്ക​ണം.
  • മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ച്ചാ​ൽ ഉ​ട​ന്‍ത​ന്നെ കൈ​കാ​ലു​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.
  • കാ​ലി​ലെ വി​ണ്ടു​കീ​റ​ലി​ല്‍ മൃ​ഗ​ങ്ങ​ളു​ടെ ഉ​മി​നീ​ര്‍, മൂ​ത്രം എ​ന്നി​വ പ​റ്റാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
  • വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ട​മ​ക​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarningThiruvananthapuram NewsRabiesDistrict Medical Officer
News Summary - Rabies-Warning-District-Medical-Officer
Next Story