രാഹുല്‍ മാങ്കൂട്ടത്തിലിന് വിമാനത്താവളത്തില്‍ സ്വീകരണം; മന്ത്രി അനിലിന് കൂവൽ
text_fieldsവലിയതുറ: യൂത്ത് കോണ്‍ഗ്രസിന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് സ്വീകരണം നല്കി. മുഖ്യമന്ത്രിയുടെ തോന്ന്യാസത്തിനും ധൂര്‍ത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും തെരുവിലിറങ്ങുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.
അതേസമയം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി ജി.ആര്. അനിലിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂവല്‍ പ്രതിഷേധം നടത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച വിമാനം എത്തുന്നതിന് തൊട്ടുമുമ്പ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന മന്ത്രി അനില്‍ ടെര്‍മിനലിന് പുറത്തെത്തിയതോടെ രാഹുലിന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കൂവല്‍ തുടങ്ങുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ മന്ത്രിക്ക് സുരക്ഷ തീര്‍ത്ത് കാറില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഇതേ വിമാനത്തില്‍ മന്ത്രി അനിലിനൊപ്പമെത്തിയ ജോണ്‍ ബ്രിട്ടാസ് എം.പി, മന്ത്രി ചിഞ്ചുറാണി എന്നിവര്‍ക്ക് യാതൊരുവിധത്തിലുള്ള അധിക്ഷേപവും ഉണ്ടായില്ല.
യൂത്ത് കോണ്‍ഗ്രസുകാരന്റെ തല ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചുപൊട്ടിച്ചതിനെതിരെ പൊലീസ് കേസെടുത്തതിനെ രക്ഷാപ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എ.കെ.ജിയുടെ കാലത്തുണ്ടായിരുന്ന ഗോപാല്‍ സേന എന്നപോലെ വിജയന് സേനയുമായി പിണറായി തെരുവിലിറങ്ങിയാല്‍ ശക്തമായി നേരിടുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.