ആർ.ടി ഓഫിസിൽ റെയ്ഡിൽ 1.86 ലക്ഷം രൂപ പിടിച്ചെടുത്തു; ആറുപേരെ വിജിലൻസ് പിടികൂടി
text_fieldsകുഴിത്തുറ: ദീപാവലിയുടെ ഭാഗമായി തമിഴ്നാട് സർക്കാർ ഓഫിസുകളിൽ അഴിമതി വ്യവഹാരങ്ങൾ കൂടുന്നു എന്ന വിവരത്തെതുടർന്ന് സംസ്ഥാന വ്യാപകമായി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗം പരിശോധന നടത്തി. ഇതിെൻറ അടിസ്ഥാനത്തിൽ കന്യാകുമാരി ജില്ലയിൽ മർത്താണ്ഡം ആർ.ടി ഓഫിസിൽ നടന്ന പരിശോധനയിൽ കണക്കിൽപെടാത്ത 1.86 ലക്ഷം രൂപ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ആർ.ടി ഇൻസ്പെക്ടർ പത്മപ്രിയ അഞ്ച് ഇടനിലക്കാർ ഉൾപ്പെടെ ആറുപേരെ വിജിലൻസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. വിജിലൻസ് ഡി.എസ്.പി പീറ്റർ പാലും സംഘവും ചേർന്ന് 11 മണിക്കൂർ ആർ.ടി ഓഫിസിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽപെടാത്ത തുക കണ്ടെത്തിയത്. തൂത്തുക്കുടി ആർ.ടി ഓഫിസർ വിനായകത്തിനാണ് മാർത്താണ്ഡം ഓഫിസിലെ അധിക ചുമതല. എന്നാൽ, സംഭവദിവസം അദ്ദേഹം അവധിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.