അക്രമത്തിനിരയായ ലീനയുടെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
text_fieldsതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി അംഗവുമായ ടി. ലീനയുടെ വീടിനുനേരെ നടന്ന അക്രമത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. കഴിഞ്ഞദിവസം രാത്രി രണ്ടരക്കാണ് ബൈക്കിലെത്തിയ അക്രമിസംഘം ലീനയുടെ വീടാക്രമിച്ചത്.
സി.പി.എം വിട്ടതുമുതല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ലീനയും കുടുംബവും സി.പി.എമ്മിെൻറ അക്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരു കാരണവശാലും െവച്ച്് പൊറുപ്പിക്കാനാകിെല്ലന്നും വീട് സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വെഞ്ഞാറമൂട് സംഭവത്തില്‍ ഉത്തരവാദികളായവെരയെല്ലാം അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിെൻറ നിലപാട്. ആരാണ് വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിലെന്നും ഇതില്‍ സി.പി.എമ്മിെൻറ പങ്കെന്തെന്നുമുള്ള കാര്യങ്ങളൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.