Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർ.സി.സി കാന്‍റീൻ...

ആർ.സി.സി കാന്‍റീൻ പൂട്ടിയിട്ട് ഒരുമാസം; വലഞ്ഞ്​ രോഗികൾ

text_fields
bookmark_border
cancer center
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ർ.​സി.​സി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശ്ര​യ​മാ​യി​രു​ന്ന മൂ​ന്നാം നി​ല​യി​ലെ കാ​ന്‍റീ​ൻ (ഫു​ഡ്​​കോ​ർ​ട്ട്) പൂ​ട്ടി​യി​ട്ട്​ ഒ​രു മാ​സം. ഭ​ക്ഷ​ണ​ത്തി​ലെ ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ പേ​രി​ലാ​ണ്​ അ​ട​ച്ച​തെ​ങ്കി​ലും ന​വീ​ക​ര​ണം ന​ട​ത്തി കാ​ന്‍റീ​ൻ തു​റ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

ഇ​തോ​ടെ പ്ര​തി​ദി​നം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ വ​ല​യു​ക​യാ​ണ്. കീ​മോ​യ്ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മ​ട​ക്കം 2000ലേ​റെ പേ​രാ​ണ്​ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ വ​ന്നു​പോ​കു​ന്ന​ത്. കാ​ൻ​റീ​ൻ പൂ​ട്ടി​യ​തോ​ടെ ഇ​വ​രെ​ല്ലാം പു​റ​ത്തെ ഹോ​ട്ട​ലു​ക​ളെ​യോ മെ​ഡി​ക്ക​ൽ കോ​ള​ജ്​ കാ​ന്‍റീ​നി​നേ​യോ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

താ​ഴെ​ത്തെ നി​ലി​യി​ൽ സ്​​റ്റാ​ഫ്​ കാ​ന്‍റീ​നു​​​​ണ്ടെ​ങ്കി​ലും ഒ.​പി​യി​ലും മ​റ്റു​മെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക്​ ഇ​വി​ടെ​നി​ന്ന്​ ഭ​ക്ഷ​ണം കി​ട്ടി​ല്ല. സ്റ്റാ​ഫ് കാ​ന്‍റീ​നി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ർ​ക്കും വാ​ർ​ഡു​ക​ളി​ലേ​യും പേ ​വാ​ർ​ഡു​ക​ളി​ലേ​യും രോ​ഗി​ക​ൾ​ക്കും മാ​ത്ര​മേ ഭ​ക്ഷ​ണം ന​ൽ​കൂ.

കാ​ന്‍റീ​ൻ അ​ട​ച്ച​തി​ന്​ പ​ക​ര​മാ​യി ജ​യി​ൽ ഫു​ഡ്​ കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​യ്ക്ക്​ ചെ​യ്ത ഭ​ക്ഷ​ണ​മാ​ണ്​ ഇ​വി​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ല​ർ​ക്കും പാ​യ്ക്ക്​ ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​വി​ല്ല. മാ​ത്ര​മ​ല്ല, ഇ​ത്​ വാ​ങ്ങി​യാ​ൽ ത​ന്നെ ഇ​രു​ന്ന്​ ക​ഴി​ക്കാ​ൻ മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.

വീ​ൽ​ചെ​യ​റി​ല​ട​ക്കം എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക്​ സ്വ​സ്ഥ​മാ​യി ഇ​രു​ന്ന്​ ക​ഴി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ന്‍റീ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. മേ​​ശ​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ലേ​ക്ക്​ വീ​ൽ​ചെ​യ​ർ ക​യ​റ്റി​വെ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഉ​യ​ര​ത്തി​ൽ ഇ​രു​ന്ന്​ ക​ഴി​ക്കാ​നാ​കു​മാ​യി​രു​ന്നു. കാ​ന്‍റീ​ൻ അ​ട​ച്ച​തോ​ടെ ഇ​തെ​ല്ലാം നി​ല​ച്ചു.

നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു മേ​ശ​യും ഫ​ർ​ണീ​ച്ച​റു​ക​ളു​മെ​ല്ലാം എ​ടു​ത്തു​മാ​റ്റി. വീ​ൽ​ചെ​യ​റി​ലി​രു​ന്ന്​ കൈ​യി​ൽ വെ​ച്ച്​ ക​ഴി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​​പ്പോ​ൾ. അ​ല്ലെ​ങ്കി​ൽ ഒ​പ്പ​മു​ള്ള​വ​ർ വാ​രി​ക്കൊ​ടു​ക്ക​ണം. കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്​ കു​റ​ഞ്ഞ അ​ള​വി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​മാ​യി​രു​ന്നു. എ​ന്നാ​ൽ പ​ക​രം ഏ​ർ​പ്പെ​ടു​ത്തി​യ കൗ​ണ്ട​ർ സം​വി​ധാ​ന​ത്തി​ൽ ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​മി​ല്ല.

അ​ഞ്ച്​ വ​ർ​ഷം മു​മ്പാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കാ​യി മൂ​ന്നാം നി​ല​യി​ൽ കാ​ന്‍റീ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ചോ​റും ക​ഞ്ഞി​യു​മ​ട​ക്കം രോ​ഗി​ക​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​യി​രു​ന്നു. 40 രൂ​പ​ക്ക്​ ഊ​ണ​ട​ക്കം ഇ​വി​ടെ കി​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ, ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ കാ​ന്‍റീ​ൻ അ​ട​ച്ചി​ട്ട​ത്. സാ​ധാ​ര​ണ ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ അ​ട​ച്ചി​ടു​ന്ന ഹോ​ട്ട​ലു​ക​ൾ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച്​ വൈ​കാ​തെ തു​റ​ക്കു​ന്ന​താ​ണ്​ രീ​തി. എ​ന്നാ​ൽ, ആ​ർ.​സി.​സി കാ​ന്‍റീ​നി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം ഇ​തു​ണ്ടാ​യി​ല്ല. ഫ​ല​ത്തി​ൽ തി​രി​ച്ച​ടി​യാ​യ​ത്​ രോ​ഗി​ക​ൾ​ക്കും.

താ​ഴ​ത്തെ നി​ല​യി​ലെ സ്റ്റാ​ഫ്​ കാ​ന്‍റീ​ൻ വി​പു​ലീ​ക​രി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്. ഇ​തോ​ടെ സ്​​റ്റാ​ഫു​ക​ൾ​ക്ക്​ ഇ​രു​ന്ന്​ ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം മൂ​ന്നാം നി​ല​യി​ലെ നേ​ര​ത്തെ ഫു​ഡ്​​കോ​ർ​ട്ട്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക്​ ​മാ​റ്റു​മെ​ന്നും വി​വ​ര​മു​ണ്ട്.

സ്റ്റാ​ഫ്​ കാ​ന്‍റീ​ൻ അ​ടു​ക്ക​ള 50 ല​ക്ഷം രൂ​പ​യ്​​ക്കാ​ണ്​ ന​വീ​ക​രി​ക്കു​ന്ന​ത്. 30 വ​ർ​ഷം പ​ഴ​ക്കു​ള്ള അ​ടു​ക്ക​ള​യാ​ണി​ത്. ഇ​ത്​ ആ​ധു​നി​ക​വ​ത്​​ക​രി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. അ​പ്പോ​ഴും മൂ​ന്നാം നി​ല​യി​ലു​ണ്ടാ​യി​രു​ന്നു കാ​ന്‍റീ​ൻ സൗ​ക​ര്യം രോ​ഗി​ക​ൾ​ക്ക് തി​രി​കെ കി​ട്ടു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClosingTrivandrum NewsRCC Canteen
News Summary - RCC canteen has been closed for a month- Sick people
Next Story