തൊഴിലുറപ്പ് ജോലി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ
text_fieldsതിരുവനന്തപുരം: ആനാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. തൊഴിലാളികളുടെ പേരില്‍ സ്വകാര്യ കരാറുകാരന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കണ്ടെത്തല്‍ ഓംബുഡ്സ്മാനും സ്ഥിരീകരിച്ചതോടെയാണ് ഈ നടപടി.
പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിൽ ഗുരുതര വീഴ്ചയാണുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന ശിപാർശ നൽകുന്നത്.
തൊഴിലുറപ്പ് ജോലികള്‍ ചട്ടം ലംഘിച്ച് കരാറുകാരന് നല്കിയ ശേഷം ജോലി ചെയ്യാത്ത തൊഴിലാളികളുടെ പേരില്‍ വ്യാജരേഖ തയാറാക്കി പണം തട്ടിയെടുത്തെന്ന വാര്‍ത്ത ശരിവെക്കുകയാണ് ജില്ല ഓംബുഡ്സമാന്നും. തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ജോലി പൂര്‍ണമായും നടത്തിയത് കരാറുകാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, എൻജിനീയര്‍, ഓവര്‍സീയര്‍, അക്കൗണ്ടന്റ് എന്നീ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നുമാണ് കണ്ടെത്തല്‍. ഇതിൽ ഓവര്‍സീയർ ഭരണപക്ഷ അനുകൂല തൊഴിലുറപ്പ് തൊഴിലാളി ഘടകത്തിന്റെ ജില്ല സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമാണ്. ഇതോടെ, തട്ടിപ്പിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന ആക്ഷേപത്തിന് ബലമേറുകയാണ്.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയും തൊഴിലാളികളുടെ പേരില്‍ വ്യാജ ഒപ്പിട്ടവരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണവും ജില്ല ഓംബുഡ്സ്മാന് സാം ഫ്രാങ്ക്ളിന് നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ജില്ല ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ സംസ്ഥാന മിഷന് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്.
സംസ്ഥാന മിഷൻ ഡയറക്ടർ ഇതുസംബന്ധിച്ച ശിപാർശ സർക്കാറിന് സമർപ്പിക്കും. തുടർന്നാകും വിജിലൻസ് അന്വേഷണം വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.