വേളിയിലെ വിനോദ ട്രെയിൻ സർവിസ് വീണ്ടും കട്ടപ്പുറത്ത്
text_fieldsശംഖുംമുഖം: വേളി ടൂറിസ്റ്റ് വില്ലേജിെൻറ സൗന്ദര്യം ചുറ്റിക്കാണാൻ സജ്ജമാക്കിയ വിനോദ ട്രെയിൻ രണ്ടാം തവണയും കട്ടപ്പുറത്തായി. തീവണ്ടിയില്‍ കയറി വേളി ചുറ്റിക്കാണമെന്ന പ്രതീക്ഷയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു.
വേളി ടൂറിസ്റ്റ് വിേല്ലജിെന പ്രതാപത്തിലേക്ക് വീണ്ടെടുക്കുന്നതിനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി ഒമ്പത് കോടിരൂപ മുടക്കിയാണ് കുട്ടിത്തീവണ്ടി സജ്ജമാക്കിയത്.
ഇനി ബംഗളൂരുവിൽനിന്നും മെക്കാനിക്കല്‍ ജീവനക്കാർ എത്തിയാല്‍ മാത്രമേ തകരാര്‍ പരിഹരിച്ച് െട്രയിൻ ഒാടിക്കാനാവൂ. െബയറിങ് തകരാറാണ് ട്രെയിൻ ഓടുന്നത് നിലക്കാന് കാരണമെന്നാണ് പ്രഥമിക വിവരം. ശരിക്കുള്ള തകരാര്‍ കണ്ടുപിടിക്കുന്നതിനുള്ള വിദഗ്ധര്‍ ടുറിസം വകുപ്പിലില്ല.
റെയില്‍വേക്കുവേണ്ടി നാരോഗേജ് എൻജിനുകള്‍ നിർമിക്കുന്ന ബംഗളൂരുവിലെ സാന്‍ എന്‍ജീയറിങ് ആൻഡ് ലോക്കാമോട്ടീവ്സ് ആണ് വേളിയിൽ ട്രെയിൻ സർവിസ് ഒരുക്കിയത്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, ടൂര്‍ ഫെഡ്, ക്വയിലോണ്‍ മിനിയേച്ചര്‍ െറയില്‍വേ എന്നിവരുടെ സഹകരണത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈിയാണ് ട്രാക്ക് ഉൾപ്പെെടയുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
എന്നാല്‍ ട്രെയിൻ നടത്തിപ്പിെൻറ ചുമതല ടൂര്ഫെഡിനാണ്. രണ്ടരയടി വീതിയുള്ള റെയില്‍ ട്രാക്കില്‍ മൂന്നരയടി വീതിയും ആറടി ഉയരവും ഉള്ള ഊട്ടി മാതൃകയിലെ ട്രെയിനാണിവിടെ. സൗരോർജസംവിധാനം ഉപയോഗിച്ച് എൻജിന് ചാര്‍ജ് ചെയ്താണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഒരേസമയം 48 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് ബോഗികളുണ്ട്.
ടൂറിസ്റ്റ് വില്ലേജിനുള്ളിൽ ശംഖുകുളത്തിെൻറ സമീപത്തുനിന്ന് യാത്ര തിരക്കുന്ന ട്രെയിനിൽ ഇരുപത് മിനിറ്റ് യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് നിരക്ക്.
ട്രെയിന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്നത് കാരണം മറ്റൊരു എൻജിന് കൂടി ഉെണ്ടങ്കില്‍ മാത്രമേ സുഗമമായ പ്രവര്‍ത്തനം നടത്താന്‍ കഴിയൂ. ദിവസവും 10 ട്രിപ് നടത്താന്‍ നിര്‍ദേശം ഉണ്ടെങ്കിലും ചാര്‍ജ് ചെയ്യേണ്ടിവരുന്നതിനാല്‍ എട്ട് ട്രിപ് മാത്രമാണ് നേരേത്ത നടത്തിയിരുന്നത്. കുട്ടിട്രെയിലെ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞ് ഞായറാഴ്ച നിരവധി വിനോദസഞ്ചാരികള്‍ വേളിയില്‍ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു.
ട്രെയിൻ അടിക്കടി പണിമുടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ മേഖലയില്‍ പ്രാവീണ്യമുള്ള ഒരാളെ നിയമിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. അതേസമയം വേളി ടൂറിസ്റ്റ് വില്ലേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പല പദ്ധതികളും ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.