പൊലീസ് ജീപ്പിന്റെ താക്കോൽ ഊരി; അറസ്റ്റുചെയ്ത പ്രവർത്തകനെ ഓട്ടോയിൽ ക്യാമ്പിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: സംഘർഷത്തിനിടയിൽ പൊലീസ് പിടികൂടിയ ബ്ലോക്ക് ഭാരവാഹി അഭിജിത്തിനെ ജീപ്പിൽ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം പ്രവർത്തകർ തടഞ്ഞതും പൊലീസ് ജീപ്പിന്റെ താക്കോൽ ഊരി മാറ്റിയതും വാക്കേറ്റത്തിന് കാരണമായി. ഇതോടെ ജീപ്പ് എടുക്കാൻ സാധിക്കാതെയായി. തുടർന്ന് ഓട്ടോയിലാണ് അഭിജിത്തിനെ നന്ദാവനം ക്യാമ്പിലേക്ക് കൊണ്ടുപോയത്.
കന്റോൺമെന്റ് പൊലീസിന്റെ ജീപ്പിന്റെ താക്കോലാണ് പ്രവർത്തകർ മാറ്റിയത്. മാർച്ചിനെ തുടർന്ന് നൂറോളം പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊതുമുതൽ നശീകരണം, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ പ്രതിഷേധിച്ച് പാളയത്ത് കെ.എസ്.യു റോഡ് ഉപരോധിക്കുകയും കേരളീയത്തിന്റെ ഫ്ലക്സുകളും ബോർഡുകളും നശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.