കരൾ അർബുദ ചികിത്സയിൽ മണത്തക്കാളി ഫലപ്രദമെന്ന് ഗവേഷണ ഫലം
text_fieldsതിരുവനന്തപുരം: കരൾ അർബുദ രോഗികൾക്ക് ആശ്വാസം പകർന്ന് മണത്തക്കാളി. പറമ്പിൽ പടർന്നുപിടിച്ച് കാടുപോലെ വളരുന്ന മണത്തക്കാളി ചെടിയുടെ ഇലയിൽനിന്ന് വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിന് ഫലപ്രദമെന്നാണ് തെളിഞ്ഞത്. രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍.ജി.സി.ബി) സീനിയർ ശാസ്ത്രജ്ഞ ഡോ. റൂബി ജോൺ ആേൻറായും ഗവേഷക വിദ്യാർഥിനിയായിരുന്ന ഡോ. ലക്ഷ്മി ആർ. നാഥുമാണ് രാജ്യത്തിനു തന്നെ പ്രശസ്തി നൽകിയ ഗവേഷണത്തിനു പിന്നിൽ. അമേരിക്ക, ജപ്പാൻ, കാനഡ, സൗത്ത് കൊറിയ രാജ്യത്തുനിന്ന് പേറ്റൻറ് ലഭിച്ച സാേങ്കതികവിദ്യ അമേരിക്കന്‍ മരുന്ന് കമ്പനിയായ ക്യുബയോമെഡ് വാങ്ങിക്കഴിഞ്ഞു. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച് ഫൗണ്ടേഷന്‍ (ഒ.എം.ആര്‍.എഫ്) വഴിയായിരുന്നു സാങ്കേതിക കൈമാറ്റം. കരൾ അർബുദത്തിന് നിലവിലുള്ള ഏക മരുന്നിനെക്കാൾ ഉട്രോസൈഡ്-ബിക്ക് പാർശ്വഫലം കുറവാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
മണത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകള്‍ക്ക് കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ് നീണ്ടകാലത്തെ പരീക്ഷണത്തിൽനിന്ന് തെളിഞ്ഞത്. 'കാകമാച്ചി എന്ന പേരിലറിയപ്പെടുന്ന മണത്തക്കാളി പ്രകൃതി ചികിത്സകരും പാരമ്പര്യ വൈദ്യന്മാരും കരൾ സംബന്ധിയായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. റൂബി 'മാധ്യമ'േത്താട് പറഞ്ഞു. 'തെൻറ മാതാവ് ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്ന കാലത്ത് വീട്ടിൽ മണത്തക്കാളി നട്ടു വളർത്തിയിരുന്നു. അന്ന് ഇത് ചികിസക്കായി ഉപയോഗിച്ചില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം കരൾ അർബുദത്തിന് ഫലപ്രദമായ സംയുക്തം കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്നും റൂബി പറഞ്ഞു. 2009ൽ ഡോ. റൂബിയുടെ കീഴിൽ പിഎച്ച്.ഡി ചെയ്യാനെത്തിയ ലക്ഷ്മി 19 ഒാളം ഒൗഷധസസ്യങ്ങളിൽ പരീക്ഷണം നടത്തിയ ശേഷമാണ് മണത്തക്കാളിയിലെത്തുന്നത്.
'ഒടുവിൽ 2011ൽ ഡോ. റൂബിയുടെ നിർദേശ പ്രകാരമാണ് മണത്തക്കാളിയിൽ ഗവേഷണം ആരംഭിച്ചത്. ഇലകൾ തണലത്ത് ഉണക്കിപ്പൊടിച്ച ശേഷം അർബുദ ചികിത്സക്ക് സഹായകമായ കണികകൾ കിട്ടുമോയെന്നായിരുന്നു ഗവേഷണം. വർഷങ്ങൾ നീണ്ട പരീക്ഷണകാലയളവിൽ പലപ്പോഴും രാത്രികൾ കഴിച്ചുകൂട്ടിയത് ലാബിൽ തന്നെയായിരുന്നെന്ന് ഡോ. ലക്ഷ്മി പറഞ്ഞു. നിലവിൽ കൊച്ചി അമൃത സ്കൂൾ ഒാഫ് ഫാർമസിയിൽ അസിസ്റ്റൻറ് പ്രഫസറാണ് ലക്ഷ്മി. തൃശൂർ വടക്കാഞ്ചേരി പുനർജനി പ്രകൃതി ചികിത്സ ആശുപ്രത്രിയിലെ ഡോ. എം.കെ. റെനിയും കുന്നംകുളം അശ്വിനീ തീർഥത്തിലെ ഡോ. സിനി ജെ. ഷാജുവുമായി സഹകരിച്ച് കരൾ രോഗികളിൽ ഉട്രോസൈഡ്-ബിയുടെ ഉയർന്ന പഠനങ്ങൾ നടത്തുകയാണ് ഡോ. റൂബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.