കണ്ടല സഹകരണ ബാങ്ക് ഭരണസമിതിയുടെ രാജി; ആശങ്കയിൽ നിക്ഷേപകർ
text_fieldsകാട്ടാക്കട: കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയ കണ്ടല സര്‍വിസ് സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ രാജിവെച്ചതോടെ ആശങ്കയിലായത് നൂറുകണക്കിന് നിക്ഷേപകർ. സുരക്ഷിത വരുമാനം ലക്ഷ്യമിട്ട് ബാങ്കില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ആശുപത്രി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ െചലവുകള്ക്കുപോലും പണം എടുക്കാനാകാത്ത സ്ഥിതിയാണ്. മാസങ്ങളായിനീണ്ട പ്രതിസന്ധിക്കിടെ, കഴിഞ്ഞദിവസം ബാങ്ക് പ്രസിഡന്റ് എന്‍. ഭാസുരാംഗന് രാജി പ്രഖ്യാപനം നടത്തിയതോടെയാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പേറിയത്.
ഇവിടെ നിക്ഷേപകര്‍ക്ക് പണം തരികെ കിട്ടാതെ വന്നതോടെ ഗ്രാമീണമേഖലയിലെ മറ്റ് സഹകരണ സംഘങ്ങകളിെലയും നിക്ഷേപം കുത്തനെ ഇടിഞ്ഞതായും സൂചനയുണ്ട്. കണ്ടല സർവിസ് സഹകരണ സംഘത്തിൽ സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
നിക്ഷേപകർ പണം പിന്‍വലിക്കാനെത്തുമ്പോള്‍ ചില ജീവനക്കാരുടെ മോശം പെരുമാറ്റവും നിക്ഷേപകരെ കണ്ണീരിലാഴ്ത്തി. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്തതിനാൽ ഒരുവര്‍ഷത്തിനിടെ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും ഇവിടെ അരങ്ങേറി. ഇതിനിടെ 10 മാസം മുമ്പ് നടത്തിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ എന്‍. ഭാസുരാംഗന്റെ നേതൃത്വത്തിലെ പഴയ ഭരണസമിതി തന്നെ വീണ്ടും അധികാരത്തിലേറി.
മേയിൽ ഭരണസമിതിയിലെ അംഗവും എല്‍.ജെ.ഡി നേതാവുമായ ജി. സതീശ് കുമാര്‍ ആദ്യ രാജിക്കത്ത് നല്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭരണസമിതി തയാറായില്ല.
തുടര്‍ന്ന് ജോയന്റ് രജിസ്ട്രാര്‍ക്ക് രാജി നല്കി. ഇതോടെ വീണ്ടും പ്രതിസന്ധിക്ക് ആക്കം കൂടി. ഇതിനിടെയാണ് സി.പി.ഐ നേതാവും ബാങ്ക് ഭരണസമിതി അംഗവും ആസിഡ് ആക്രമണക്കേസിലെ കുറ്റാരോപിതനുമായ സജികുമാര്‍ ആത്മഹത്യ ചെയ്തത്. ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തിയ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നത് സി.പി.ഐ നേതൃത്വത്തെതന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
വിഷയം ഗൗരവമായി കാണുകയും നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു ഭരണസമിതിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.