Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോ​ബോ​ട്ടി​ക് കാ​ൻ​സ​ർ...

റോ​ബോ​ട്ടി​ക് കാ​ൻ​സ​ർ സ​ർ​ജ​റി; ഈ ​വ​ർ​ഷം മു​ത​ൽ -മ​ന്ത്രി

text_fields
bookmark_border
Veena George
cancel

പ​ള്ളി​ക്ക​ൽ: റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ലും ത​ല​ശ്ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ലും ഈ ​വ​ർ​ഷം മു​ത​ൽ റോ​ബോ​ട്ടി​ക് കാ​ൻ​സ​ർ സ​ർ​ജ​റി ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ​ള്ളി​ക്ക​ൽ മൂ​ത​ല​യി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ർ​ക്ക​ല പ്ര​കൃ​തി ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും പ​ള്ളി​ക്ക​ൽ സി.​എ​ച്ച്.​സി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം വൈ​കി​ട്ട് ആ​റു​വ​രെ ദീ​ർ​ഘി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ലാ​ണ് ആ​ശു​പ​ത്രി​ക്കാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ഫാ​ർ​മ​സി, മ​രു​ന്ന് നി​ർ​മാ​ണ​ത്തി​നു​ള്ള മു​റി, ഒ.​പി മു​റി, പ​രി​ശോ​ധ​ന മു​റി, സ്റ്റോ​ർ റൂം ​എ​ന്നി​വ​യാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്.

ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​ഗ്ര​ഹം സ​ഫ​ല​മാ​യി. ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​തി​നാ​യി 21 സെ​ന്റ് പു​ര​യി​ടം വാ​ങ്ങി ന​ൽ​കി. സ്‌​കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ഇ​തി​നാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കി. കാ​യ​ക​ൽ​പ അ​വാ​ർ​ഡി​ന് പ​ള്ളി​ക്ക​ൽ സി.​എ​ച്ച്.​സി​യെ അ​ർ​ഹ​മാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ജ​യ​കു​മാ​ർ വെ​ള്ള​നാ​ടി​നെ മ​ന്ത്രി ആ​ദ​രി​ച്ചു. വി. ​ജോ​യി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robotic cancer surgery
News Summary - Robotic Cancer Surgery-From this year - Minister
Next Story