വിമാനത്താവളത്തിലെ ഓടകൾ ഇനി റോബോട്ട് ശുചീകരിക്കും
text_fieldsവലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തിലെ ഓടകൾ ശുചീകരിക്കാൻ റോബോട്ടുകളും. കേരളത്തിൽനിന്നുള്ള സ്റ്റാർട്ട് അപ് കമ്പനിയായ ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസ് വിമാനത്താവളത്തിലെ സാഹചര്യങ്ങൾക്കനുസൃതമായി വികസിപ്പിച്ച ‘വിൽബോർ’ എന്ന റോബോട്ടിക് മെഷീൻ ചീഫ് എയർപോർട്ട് ഓഫിസർ രാഹുൽ ഭട്ട്കോടി കമീഷൻ ചെയ്തു.
2022ലെ അദാനി ഫൗണ്ടേഷൻ ഫെലോഷിപ് നേടിയ സ്റ്റാർട്ട് അപ് ആണ് ജെൻ റോബോട്ടിക്സ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഓട ശുചീകരണത്തിന് റോബോട്ടിക് മെഷീൻ ഉപയോഗിക്കുന്നത്.
ഇടുങ്ങിയ ഓടകൾക്കുള്ളിൽപോലും എത്തിച്ചേർന്നു ഉന്നത ശേഷിയുള്ള കാമറകളുടെ സഹായത്തോടെ 360 ഡിഗ്രിയിൽ പരിശോധന നടത്തി തടസ്സങ്ങൾ കണ്ടെത്താനും അവ നീക്കാനും വിൽബോറിന് കഴിയും. ജോയ്സ്റ്റിക് ഉപയോഗിച്ച് ദൂരെ നിന്നു റോബോട്ടിക്കിനെ നിയന്ത്രിക്കാനുള്ള സൗകര്യവുമുള്ളതിനാൽ ഇവ പൂർണ സുരക്ഷിതത്വം ഉറപ്പു നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.