ഭൂരിപക്ഷം നേടാൻ, അധികാരമുറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ
text_fieldsതിരുവനന്തപുരം: ആളിപ്പടർന്ന രാഷ്ട്രീയവിവാദങ്ങളിലും അടിമണ്ണ് ചോരാതെ ഇടതുമുന്നണിക്ക് നിവർന്നുനിൽക്കാനായേപ്പാൾ അനുകൂല സാഹചര്യത്തെപ്പോലും വോട്ടായി മാറ്റാനാകാതെ യു.ഡി.എഫിന് കാൽവഴുതിയതിയെന്നത് കൂടിയാണ് തലസ്ഥാന ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. സ്വർണക്കടത്തും കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമടക്കം പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളെ ക്ഷേമപദ്ധതികളിലൂടെ മറികടക്കാൻ ഇടതുമുന്നണിക്കായെന്ന് ജനവിധി വ്യക്തമാക്കുന്നു.
അതേസമയം, ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഭരണം പിടിക്കാനുള്ള തിരിക്കിട്ട ചർച്ചകളാണിപ്പോൾ രാഷ്ട്രീയക്യാമ്പുകളെ സജീവമാക്കുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനും സാധ്യതയുള്ളയിടങ്ങൾ ജില്ലയിലുണ്ട്. ഏതാണ്ട് മൂന്ന് പഞ്ചായത്തുകളിൽ ബി.ജെ.പിയും. സ്വതന്ത്രരെയടക്കം കൂടെക്കൂട്ടിയാണ് ഭൂരിപക്ഷം തികയ്ക്കാനുള്ള നെേട്ടാട്ടം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ ഡിസംബര്‍ 21ന് അധികാരമേല്‍ക്കും.
ഇടതുമുന്നണിയുടെ വലിയ മുന്നേറ്റത്തിൽ കോർപറേഷൻ ഭരണം പിടിക്കലടക്കം വലിയ പ്രതീക്ഷയോടെയെത്തിയ ബി.ജെ.പിക്ക് മോഹസാഫല്യം വിദൂരസ്വപ്നമായതിെൻറ കാരണങ്ങൾ തേടിയുള്ള ചർച്ചകൾ സജീവമാണ്. ബി.ജെ.പിയുെട സീറ്റ് നില പരിഗണിക്കുേമ്പാൾ വളർച്ച അവകാശപ്പെടാനാവില്ല. എവിടെയാണോ 2015 ൽ എത്തിയത് 2020 ലും അവിടെത്തന്നെ. 2010ൽ ആറ് സീറ്റായിരുന്ന ബി.ജെ.പി 2015ൽ 35 ലേക്കെത്തി. 2020ൽ സീറ്റ് നിലയിൽ മാറ്റമില്ല. ഇടതുമുന്നണി 2010ലെ കേവല ഭൂരിപക്ഷത്തിലേക്കെത്തുകയും ചെയ്തു.
ജില്ല പഞ്ചായത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചാണ് ഇടതുമുന്നണി അധികാരം നിലനിർത്തിയത്. കഴിഞ്ഞവട്ടം ഇടതുമുന്നണി പിടിച്ച ഡിവിഷനുകൾ യു.ഡി.എഫ് പിടിച്ചെടുത്തെങ്കിലും യു.ഡി.എഫ് കോട്ടയിൽ കടന്നുകയറി എൽ.ഡി.എഫ് നഷ്ടം നികത്തിയതോടെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെ സീറ്റ് നിലയിൽ മാറ്റമില്ലാതെ ഇടത് ആധിപത്യം. 26 ഡിവിഷനുകളിൽ 20 എണ്ണം എൽ.ഡി.എഫ് നേടി. ആറെണ്ണം യു.ഡി.എഫും. ബി.ജെ.പിക്കാകെട്ട സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
ബി.ജെ.പിയുടെ സീറ്റ് പിടിച്ചെടുത്തതാകെട്ട എൽ.ഡി.എഫും. 2010 ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം കാര്യമായ മെച്ചമുണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. എന്നാൽ കഴിഞ്ഞതവണത്തെ സീറ്റുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് യു.ഡി.എഫിെൻറ ആശ്വാസം. 2015 ൽ എൽ.ഡി.എഫ് പിടിച്ച അഞ്ച് ഡിവിഷനുകൾ പിടിച്ചെടുത്തതിനൊപ്പം ഒരു സിറ്റിങ് ഡിവിഷൻ നിലനിർത്തിയാണ് യു.ഡി.എഫ് ആറ് സീറ്റ് നിലനിർത്തിയത്. കിളിമാനൂർ, പാലോട്, വെള്ളനാട്, വെള്ളറട, ബാലരാമപുരം, എന്നിവയാണ് ഇടതുമുന്നണിയിൽനിന്ന് പിടിച്ചെടുത്ത ഡിവിഷനുകൾ. ഇതിൽ കിളിമാനൂർ വർഷങ്ങളായി ഇടതുമുന്നണിയുടെ കൈവശമുണ്ടായിരുന്ന ഡിവിഷനാണ്. 26614 വോട്ട് നേടി ഗിരികൃഷ്ണനാണ് സി.പി.എമ്മിെല എസ്. സുനില്‍ കുമാറിനെ പരാജയപ്പെടുത്തിയത്.
അതേസമയം യു.ഡി.എഫിെൻറ അക്കൗണ്ടിലുണ്ടായിരുന്ന ആനാട്, മലയിൻകീഴ്, പള്ളിച്ചൽ, മര്യാപുരം, പൂവച്ചൽ എന്നിവ പിടിച്ചെടുത്താണ് എൽ.ഡി.എഫ് നഷ്ടം നികത്തിയത്. ഒപ്പം ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന വെങ്ങാനൂർകൂടി എൽ.ഡി.എഫ് പിടിച്ചെടുത്തത് ബോണസുമായി. ബി.ജെ.പിെയ സംബന്ധിച്ച് സിറ്റിങ് സീറ്റ് നഷ്ടപ്പെെട്ടന്നതിനൊപ്പം സ്ഥാനാർഥിയായിരുന്ന മുൻ ജില്ലാ പ്രസിഡൻറ് എസ്. സുരേഷ് പരാജയപ്പെട്ടതും പ്രഹരമായി. അതേസമയം കുന്നത്തുകാൽ, ചെമ്മരുതി, വെങ്ങാനൂർ ഡിവിഷനുകളിൽ യു.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി രണ്ടാമതെത്തി. ഇതിൽ കൈമോശം വന്ന സിറ്റിങ് സീറ്റ് എന്ന നിലയിൽ വെങ്ങാനൂരിലേത് നിറംമങ്ങിയ രണ്ടാം സ്ഥാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.