'സ22' കലാസമന്വയത്തിന് തുടക്കം
text_fieldsതിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 'സ 22' സംഗീത നൃത്ത വാദ്യോപകരണ കലാസമന്വയം തുടങ്ങി. സർക്കാർ സംഗീത- ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളുടെ സർഗാത്മക പ്രകടനങ്ങൾ അരങ്ങേറുന്ന കലാമേള ഇന്ന് സമാപിക്കും.
മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കമ്പോള സംസ്‌കാരം ശക്തിപ്പെടുന്ന കാലത്ത് തനത് സാംസ്‌കാരിക കലകൾ അതിന്‍റെ സത്ത ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിക്കാനും ആസ്വദിക്കാനുമായി ഒന്നിക്കുക പ്രസക്തിയുള്ള കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
അടുത്തവർഷം കലാമേള മത്സരമായി സംഘടിപ്പിക്കും. സർഗാത്മകതകൊണ്ട് ലഹരിയെ നേരിടുക എന്ന മുദ്രാവാക്യം സമൂഹത്തിൽ ഉയർത്താൻ ലഹരിമുക്ത കേരളം കാമ്പയിനിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഗ്നേശ്വരി, സംഗീത കോളജ് പ്രിൻസിപ്പൽ പ്രഫ. വീണ വി. ആർ, തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. രാജലക്ഷ്മി ആർ, ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. നാരായണൻകുട്ടി കെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ബൈജുഭായ് ടി.പി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.