നോമ്പുതുറയൊരുക്കി സലഫി സെന്‍റർ
text_fieldsതിരുവനന്തപുരം: വിശ്വാസികൾക്ക് നോമ്പുതുറയൊരുക്കി ശ്രദ്ധേയമാവുകയാണ് ഊറ്റുകുഴിയിലെ സലഫി സെന്‍ററും. സെക്രേട്ടറിയറ്റിലെ ഗവ. സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി സർക്കാർ ഉദ്യോഗസ്ഥരും കച്ചവടക്കാരും വിദ്യാർഥികളും പത്രപ്രവർത്തകരും നോമ്പുതുറക്കായി ഇവിടെ ഒത്തുകൂടാറുണ്ട്.
കഞ്ഞിയും കപ്പയും പയറും പഴവർഗങ്ങളും ഈത്തപ്പഴവും ഒക്കെ കഴിച്ച് നോമ്പുതുറക്കാൻ ദിവസവും ഇരുനൂറിലേറെ പേർ സലഫിയിലെ എത്തുന്നുണ്ടെന്നാണ് കണക്ക്. സമീപസ്ഥാപനങ്ങളിൽ നിന്നുള്ളവരും കഞ്ഞി കുടിക്കാൻ ഇവിടെ എത്തുന്നു. രാവിലെ മുതൽ ആരംഭിക്കുന്ന ശ്രമകരമായ തയാറെടുപ്പിലാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ ഒരുക്കുന്നത്. 10,000 രൂപയാണ് ഒരുദിവസത്തെ നോമ്പുതുറ െചലവ്. അത്താഴത്തിലുള്ള ഭക്ഷണവും ഇവിടെ നൽകുന്നുണ്ട്. അത്താഴം കഴിക്കാനും നൂറിലേറെപ്പേർ എത്തുന്നുണ്ട്.
സലഫി സെന്‍ററിനോടനുബന്ധിച്ച് ഹോസ്റ്റൽ കൂടി പ്രവർത്തിക്കുന്നതിനാൽ അവിടെ ഉള്ളവർക്ക് നോമ്പുതുറക്കും അത്താഴത്തിനും സൗകര്യവും ലഭിക്കുന്നു.2002 മുതൽ ആരംഭിച്ച നോമ്പുതുറ സുമനസ്സുകളുടെയും മറ്റും സഹായസഹകരണങ്ങൾ കൊണ്ട് ഒരുതടസ്സവുമില്ലാതെ ഇന്നും തുടരുന്നു. സെക്രേട്ടറിയറ്റ് പരസരത്തുള്ളവർക്ക് ഇത് വലിയ അനുഗ്രഹവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.