സ്കൂട്ടർ മോഷണം: പ്രതി പിടിയിൽ
text_fieldsകൊല്ലം: വഴിയോര കച്ചവടക്കാരനിൽനിന്ന് സാധനം വാങ്ങാനിറങ്ങിയ ആളുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിലായി. തേവലക്കര പടിഞ്ഞാറ്റക്കര പാലയ്ക്കൽ നൂറാംകുഴിവീട്ടിൽ ഷാനവാസ് (38) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് രാമൻകുളങ്ങര മാതൃഭൂമി ഓഫിസിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ യാത്രക്കാരൻ വഴിയരികിൽ സാധനം വാങ്ങുന്നതിനായി ഇറങ്ങി.
എന്നാൽ താക്കോൽ എടുത്തിരുന്നില്ല. ഈ സമയം കൊണ്ട് ഷാനവാസ് താക്കോൽ കൈക്കലാക്കി. തിരികെയെത്തിയ ഉടമ താക്കോൽ അന്വേഷിക്കുകയും വണ്ടി പ്രവർത്തിപ്പിക്കാനായി കച്ചവടക്കാരെൻറ നിർദേശാനുസരണം അടുത്തുള്ള വർക്ഷോപ്പിലേക്ക് പോവുകയും ചെയ്തു. ഈ സമയം താക്കോൽ കൈക്കലാക്കിയിരുന്ന പ്രതി വാഹനവുമായി കടക്കുകയായിരുന്നു. സ്കൂട്ടറുടമ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സമീപത്തെ റെസ്റ്റോറൻറിലെ നിരീക്ഷണ കാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.