പ്രക്ഷുബ്ധമായി കടൽ; പ്രാർഥനകളോടെ തീരം
text_fieldsവലിയതുറ: കോവിഡ് ഭീതിക്കൊപ്പം കടലാക്രമണം കൂടി രൂക്ഷമായതോടെ കടുത്ത ദുരിതത്തിലാണ് തീരമേഖലയിലെ കുടുംബങ്ങൾ. സമ്പാദ്യങ്ങളെല്ലാം കടൽക്ഷോഭത്തിൽ നശിക്കുകയാണ്. ഭക്ഷണം പോലും ലഭിക്കാതെ കോരിച്ചൊരിയുന്ന മഴയില്‍ കൈക്കുഞ്ഞുങ്ങളുമായി കഴിയുകയാണ് അമ്മമാര്‍. കിടപ്പാടം നഷ്്ടമായി ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവർ നിരവധിയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തിന് ഇനിയും ശമനമായിട്ടില്ല. പൂന്തുറ മുതല്‍ വേളിവരെയുള്ള ഭാഗങ്ങളില്‍ ശനിയാഴ്ച മാത്രം പത്ത് വീടുകളാണ് തകർന്നത്. ഇതോടെ പൂര്‍ണമായും തകര്‍ന്ന വീടുകളുടെ എണ്ണം 23 ആയി ഉയർന്നു. നിരവധി വീടുകൾ തകർച്ചയുടെ വക്കിലാണ്. കടലാക്രമണത്തിന് പുറമേ ശക്തമായി പെയ്യുന്ന മഴയും തീരദേശത്ത് ദുരിതം വർധിപ്പിക്കുന്നു. റോഡുകളും വീടുകളും മുഴുവന്‍ വെള്ളത്തിലാണ്. സൂനാമിത്തിരകളെ അനുസ്മരിപ്പിക്കും വിധമാണ് പലയിടങ്ങളിലും കടല്‍ ഉയര്‍ന്ന് പൊങ്ങി ആഞ്ഞടിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ച കൊച്ചുതോപ്പ്, വലിയതോപ്പ്, വലിയതുറ, ബീമാപള്ളി ഭാഗങ്ങളില്‍ ആഞ്ഞടിച്ച കടലാക്രമണത്തില്‍ പലരും തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. രാത്രി വീടുകള്‍ക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന പരലും കുട്ടികളെയും എടുത്ത് നിലവിളിച്ചുകൊണ്ട് റോഡിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
നല്ലൊരു ശതമാനം പേർ സുരക്ഷിതമായ ഇടങ്ങളിലെ ബന്ധുവീടുകളിേലക്ക് മാറി. പൂന്തുറ, വലിയതുറ ഭാഗങ്ങളില്‍ കരക്ക് കയറ്റിെവച്ചിരിക്കുന്ന വള്ളങ്ങള്‍ക്കും കാര്യമായ കേടുപാടുണ്ടായി. ഇത്തരം വള്ളങ്ങള്‍ ഇനി കടലില്‍ ഇറക്കാന്‍ ലക്ഷങ്ങള്‍ വേണ്ടി വരും. തീരത്തെ പൂന്തുറ, ചെറിയതുറ, ബീമാപള്ളി ഭാഗങ്ങളില്‍ പുലിമുട്ടും വലിയതുറ ഭാഗത്ത് കടല്‍ഭിത്തിയും നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം തകര്‍ത്താണ് തിര വീടുകള്‍ തകര്‍ത്തത്. ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ പുലിമുട്ട്, കടല്‍ഭിത്തി എന്നിവ നിര്‍മിച്ചതാണ് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറിയ കനം കുറഞ്ഞ കരിങ്കല്ലുകള്‍ ഉപയോഗിച്ചാണ് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിച്ചത്.
വിഴിഞ്ഞം മാതൃകയില്‍ ട്രയാങ്കില്‍ രൂപത്തിലുള്ള കോണ്‍ക്രീറ്റ് കട്ടികള്‍ ഉപയോഗിച്ച് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു. 500 മീറ്ററിലധികം കടല്‍തീരം ഉണ്ടായിരുന്ന ഭാഗങ്ങളില്‍ ഇപ്പോള്‍ ഒരുമീറ്റര്‍ പോലും തീരം ഇല്ലാത്ത അവസ്ഥയാണ്. ജില്ലയുടെ സ്വാഭാവിക കടല്‍ത്തീരങ്ങള്‍ നശിച്ചതാണ് ഇത്തവണ കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പേ കടലിെൻറ മക്കള്‍ക്ക് വിനയായത്. ശനിയാഴ്ച അഞ്ചാം വരിയും കടന്ന് ആറാം വരി വീടുകളിലേക്ക് വരെ വെള്ളം കയറി. ഒന്നു മുതല്‍ നാലാംനിര വരെയുള്ള വീടുകള്‍ നേരേത്തയുള്ള കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കടല്‍ത്തീരങ്ങളില്‍നിന്ന് ഒരുപാട് മാറിയുള്ള റോഡിന് തൊട്ടടുത്തുള്ള ആറാം വരി വീടുകളിലേക്ക് വെള്ളം കയറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.