സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം പിഴയും
text_fieldsതിരുവനന്തപുരം: സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളജിന് സമീപം അലത്തറ കരിപത്തല വീട്ടിൽ കുഞ്ഞുമോനെ (34) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ചെറുവയ്ക്കൽ വില്ലേജിൽ പോങ്ങുംമൂട് വാർഡിൽ അലത്തറ കാരുണ്യ ഭവനിൽ താമസം ബിനു(34) വിനെയാണ് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് കെ.എൻ. അജിത്കുമാറാണ് ശിക്ഷിച്ചത്. ഭവന കൈയേറ്റത്തിന് 5 വർഷം കഠിനതടവും 25,000 രൂപ പിഴയും ഒടുക്കണം. പിഴയടച്ചിെല്ലങ്കിൽ 4 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പത്തെുക ഒടുക്കിയാൽ അത് മരിച്ച കുഞ്ഞുമോെൻറ മാതാവിന് നൽകാൻ കോടതി ഉത്തരവിട്ടു.
2010 സെ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞുമോൻ പ്രതി ബിനുവിെൻറ അമ്മയുടെ ജ്യേഷ്ഠ സഹോദരി ലില്ലിയുടെ മകനും ഓട്ടോ ഡ്രൈവറുമായിരുന്നു. ബിനുവിെൻറ സഹോദരിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോയായിരുന്നു കുഞ്ഞുമോൻ ദിവസവാടകക്ക് ഓടിച്ചിരുന്നത്.
സംഭവത്തിന് തലേദിവസം കുഞ്ഞുമോൻ പ്രതിയുടെ വീട്ടിൽ ഓട്ടോ ഒതുക്കിയശേഷം വീണ്ടും താക്കോൽ ചോദിച്ചത് കൊടുക്കാത്തതിൽ കുഞ്ഞുമോൻ പ്രതിയുടെ പിതാവ് മോഹനനെ കൈയേറ്റം ചെയ്തിരുന്നു. ഇതിലുള്ള വിരോധം കൊണ്ട് കുഞ്ഞുമോനെ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിയുടെ മുന്നിൽെവച്ച് പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.