തിരുവനന്തപുരം വിമാനത്താവളത്തില്‍ സർവിസുകള്‍ വെട്ടിക്കുറക്കുന്നു
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സർവിസുകള്‍ വെട്ടിക്കുറക്കുന്നു. രാജ്യാന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് സർവിസ് നടത്തിയിരുന്നത്. ഇതില്‍ പത്തിലധികം സർവിസുകളാണ് വെട്ടിക്കുറക്കുന്നത്.
സർവിസുകള്‍ കുറയുന്നതോടെ വിമാനത്താവളത്തിെൻറ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാകും. വേഗത്തില്‍ വിമാനത്താവളം സ്വകാര്യവത്കരണം നടത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സർവിസുകള്‍ വെട്ടിക്കുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോക്ഡൗണ്‍ വിലക്കുകള്‍ നീങ്ങി കൂടുതല്‍ സർവിസുകള്‍ ആഭ്യന്തര-രാജ്യാന്തര സെക്ടറില്‍ ആരംഭിക്കാനിരിക്കെയാണ് കൂടുതല്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തില്‍ പ്രതിമാസം 35 കോടി രൂപയാണ് വരുമാനയിനത്തില്‍ ലഭിച്ചിരുന്നത്.
ഇതില്‍ 15 കോടി ചെലവ് കഴിഞ്ഞാല്‍ 20 കോടി രൂപയുടെ ലാഭമാണ് പ്രതിമാസം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിച്ചിരുന്നത്. എയര്ലൈനുകളില്നിന്ന് ലഭിക്കുന്ന ഓപറേഷന് ചാര്‍ജും വാടകയിനത്തില്‍ കിട്ടുന്ന തുകയുമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം. വിവിധ എയര്‍ലൈസുകളുടെ ഹാന്‍ഡിലിങ് ഏജന്‍സികള്‍ ഓരോ വിമാനത്തില്‍നിന്നും ലഭിക്കുന്ന വരുമാനത്തിെൻറ 31.8 ശതമാനം ഫീസായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കും.
വിമാനങ്ങളുടെ പാര്‍ക്കിങ്, ടെര്‍മിനലിലെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ്, യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന യൂസേഴ്സ് ഫീ, വിമാനത്താവളത്തിലെ വിവിധ ഷോപ്പുകളില്‍നിന്നുള്ള വാടക തുടങ്ങി വിവിധ ഇനങ്ങളില്‍നിന്നുള്ള വരുമാനം മാസങ്ങളായി നിലച്ചിരിക്കുകയാണ്.
നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തിെൻറ വ്യോമപാതയിലൂടെ പറക്കുന്ന വിമാനങ്ങള്‍വഴി ലഭിക്കുന്ന എയര്‍നാവിഗേഷന്‍ ചാര്‍ജ് മാത്രമാണ് ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിക്കുന്ന വരുമാനം. വ്യോമപാത ഉപയോഗിക്കുന്ന വിമാനങ്ങളുടെ എണ്ണത്തിലും വന്‍കുറവാണ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.