ശംഖുംമുഖം എയർപോർട്ട് റോഡ് ഇന്ന് പൊതുജനങ്ങൾക്കായി തുറക്കും
text_fieldsതിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ശംഖുംമുഖം -എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു. റോഡിന്റെ പ്രവൃത്തി പുരോഗതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി. മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും എം.എൽ.എയുടെയും മറ്റ് ജനപ്രതിനിധികളുടെയും എല്ലാം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് റോഡ് പണി സമയബന്ധിതമായി പൂർത്തീകരിക്കാനായതെന്നും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ പൊതുമരാമത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
14.30 മീറ്ററാണ് റോഡിന്റെ വീതി. എയർപോർട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലം എന്ന നിലയിലും ശംഖുംമുഖം റോഡിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.
കടൽക്ഷോഭത്തിൽനിന്നും പ്രകൃതിദുരന്തങ്ങളിൽനിന്നും റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാൾ നിർമിച്ച് കടൽക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിർമാണ പ്രവൃത്തിയാണ് ഇവിടെ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.