വോട്ടില്ലെങ്കിലും വോട്ട് കളത്തിൽ പെൺമൊഴിയായി അപർണ
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിക്കുവേണ്ടി അനൗൺസ്മെൻറ് വാഹനത്തിൽ ഇക്കുറിയും അപർണയുടെ ശബ്ദമെത്തും, നഗരവാസികളുടെ കാതിൽ. വോട്ടില്ലെങ്കിലും സ്ഥാനാർഥിക്കുവേണ്ടി വോട്ടുതേടിയുള്ള അപർണയുടെ ശബ്ദത്തിന് മനഃസാക്ഷിയുടെ അംഗീകാരവും ആവേശവുമാണ് പ്രവർത്തകരും നൽകുന്നത്.
കോട്ടൺഹിൽ സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയായ അപർണ പൗരത്വപ്രക്ഷോഭം കൊടുമ്പരിക്കൊണ്ട സമയത്താണ് ഇടതുപ്രതിഷേധങ്ങൾക്ക് മുന്നിൽ അനൗൺസ്മെൻറുമായി കടന്നുവരുന്നത്. ത്രസിക്കുന്ന ഭാഷയും അക്ഷരസ്ഫുടതയും കേൾവിക്കാർക്കും അണികൾക്കും പുതിയ ആവേശമാണ് പകരുന്നത്.
കോർപറേഷൻ തെരഞ്ഞെടുപ്പ് വന്നപ്പോൾ ആറ്റുകാൽ, കാലടി തുടങ്ങിയ വാർഡുകളിൽ ഇടതുമുന്നണി സ്ഥാനാർഥികൾക്കുവേണ്ടി വാഹന അനൗൺസ്മെൻറിൽ സജീവമായി. ഒരാഴ്ചയോളം കോർപറഷേൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കുവേണ്ടി അനൗൺസ്മെൻറ് നടത്തി. കാലടി സ്വദേശിയും ആറ്റുകാൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ രാജെൻറയും മഹിള അസോസിയേഷൻ അംഗം ബിന്ദുവിെൻറയും മകളായ അപർണ പഠനത്തിലും മിടുക്കിയാണ്. അച്ചൻ രാജൻ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുകയാണ്.
എല്ലാ വിഷയങ്ങൾക്കും പത്താംക്ലാസിൽ എ പ്ലസ് നേടിയ അപർണക്ക് കമേൻററ്റർ രംഗത്തേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നാണ് ആഗ്രഹം. ആസന്നമായിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി ഇൗ കൊച്ചുമിടുക്കിയുടെ ശബ്ദം തലസ്ഥാന വാസികൾക്ക് കേൾക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.