Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ആ​ശ​ങ്ക​ക്കി​ട​യി​ലും 108 ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം ചു​രു​ക്കി

text_fields
bookmark_border
കോ​വി​ഡ്​ ആ​ശ​ങ്ക​ക്കി​ട​യി​ലും 108 ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം ചു​രു​ക്കി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കേ​സു​ക​ൾ പ്ര​തി​ദി​നം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്ന 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം 12 മ​ണി​ക്കൂ​റാ​ക്കി ചു​രു​ക്കി. 159 എ​ണ്ണ​ത്തി​ന്‍റെ സ​മ​യ​മാ​ണ് പ​കു​തി​യാ​ക്കി കു​റ​ച്ച​ത്.

ഇ​തോ​ടെ രാ​ത്രി അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഇ​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​തെ​വ​രും. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ​മാ​സം ഇ​വ​യു​ടെ സേ​വ​നം 12 മ​ണി​ക്കൂ​റാ​ക്കി കു​റ​ച്ച​തെ​ന്നാ​ണ് 108ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ദി​വ​സേ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മ്പോ​ഴാ​ണ് സു​പ്ര​ധാ​ന​മാ​യ ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം വെ​ട്ടി​ക്കു​റ​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ആ​കെ 316 ആം​ബു​ല​ൻ​സു​ക​ളാ​ണ് 108ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 151 എ​ണ്ണം രാ​ത്രി​യി​ലെ അ​പ​ക​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. ശേ​ഷി​ക്കു​ന്ന 165 എ​ണ്ണം രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ 12 മ​ണി​ക്കൂ​റാ​ണ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത് ഇ​തി​ൽ 159 എ​ണ്ണം 24 മ​ണി​ക്കൂ​ർ സേ​വ​ന​മാ​ക്കി. ഇ​വ​യു​ടെ സ​മ​യം കു​റ​ച്ച​തോ​ടെ 120 ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി​യും ന​ഷ്ട​മാ​കും.

ക​ണ്ടെ​യ്​​ൻ​മെ​ന്‍റ്​ സോ​ണി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി

കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നെ തു​ട​ര്‍ന്ന് വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ട് ടൗ​ണ്‍ വാ​ര്‍ഡി​നെ ക​ണ്ടെ​യ്​​ൻ​മെ​ന്‍റ്​ സോ​ണി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​താ​യി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ൺ

കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​നി​ലെ ചാ​ക്ക വാ​ർ​ഡി​ലെ അ​ജ​ന്ത പു​ള്ളി ലെ​യി​ൻ (എ.​പി.​ആ​ർ.​എ) മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - shortened the working hours of 108 amidst anxiety
Next Story