ശിവരാമേൻറത് അച്ചടക്കലംഘനം; നടപടി സി.പി.െഎ കൗൺസിലിൽ
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തിദിനത്തിന് സി.പി.െഎ മുഖപത്രം ജനയുഗം വേണ്ടത്ര പ്രാമുഖ്യം കൊടുത്തില്ലെന്ന് എഡിറ്റോറിയൽ ബോർഡിനെയും മാനേജ്മെൻറിനെയും ആക്ഷേപിച്ച ഇടുക്കി ജില്ല സെക്രട്ടറി ശിവരാമെനതിരെ അച്ചടക്കനടപടിക്ക് പാർട്ടിനേതൃത്വം. ജയന്തിദിനത്തിൽ ഒരു ചിത്രം മാത്രം നൽകിയ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു ഫേസ് ബുക്കിലൂടെയുള്ള വിമർശനം.പ്രസ്താവന വിവാദമായതോടെ സി.പി.െഎ നേതൃത്വം വിശദീകരണം ചോദിച്ചു.
തെൻറ സമൂഹമാധ്യമത്തിലൂടെയുള്ള പ്രസ്താവന ചർച്ചയായപ്പോൾ താൻ ഉദ്ദേശിക്കാത്ത മാനം കൈവെന്നന്ന് ശിവരാമൻ വിശദീകരണത്തിൽ സമ്മതിച്ചു. തുടർന്നാണ് അച്ചടക്ക നടപടിക്ക് തീരുമാനിച്ചത്. വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ട് ദിവസത്തെ സംസ്ഥാന കൗൺസിലാവും ഏത് തരത്തിലുള്ള നടപടി വേണമെന്നത് തീരുമാനിക്കുക. പരസ്യമായ ശാസനയാവും നടപടിയെന്നാണ് സൂചന. ശിവരാമെൻറ പരസ്യ പ്രസ്താവന പൊതുസമൂഹത്തിൽ പാർട്ടിക്ക് ദോഷകരമായെന്നും വിമർശനം ഉയർന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ അവലോകന റിപ്പോർട്ടും സംസ്ഥാന കൗൺസിൽ പരിഗണിക്കും. കരുനാഗപ്പള്ളി, മൂവാറ്റുപുഴ നിയമസഭ മണ്ഡലങ്ങളിലെ തോൽവി അപ്രതീക്ഷിതമായെന്നാണ് വിലയിരുത്തൽ.കരുനാഗപ്പള്ളിയിലെ തോൽവി കൊല്ലം ജില്ല കൗൺസിൽ നിയോഗിച്ച അന്വേഷണ കമീഷെൻറ പരിഗണനയിലാണ്. മൂവാറ്റുപുഴയിലെ തോൽവിയിൽ അന്വേഷണം വേണമോയെന്ന് കൗൺസിൽ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.