ആറ് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസ്: മൂന്ന് ജീവപര്യന്തവും 21 വർഷം കഠിനതടവും
text_fieldsവലിയതുറ: ആറുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40 കാരന് മൂന്ന് ജീവപര്യന്തവും 90,000 പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. ഇതുകൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവും ഉണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണം.
ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിതാവ് എന്ന വിശ്വാസ്യതക്ക് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി.
പൂന്തുറ എ.എസ്.ഐ ബീന ബീഗം, വലിയതുറ സി.ഐ. രതീഷ് ജി.എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. കുട്ടിക്ക് ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.