സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നുമുതൽ വീണ്ടും മുദ്രാവാക്യങ്ങൾ ഉയരും
text_fieldsതിരുവനന്തപുരം: ഒാണാവധി ഇന്ന് കഴിയുന്നതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരങ്ങളുടെ ഇടവേളക്കും അറുതിയാകും. തിരുവോണനാളുവരെ സർക്കാറിനെതിരെ പ്രതിഷേധം തിളച്ചുമറിഞ്ഞ സെക്രട്ടേറിയറ്റും പരിസരവും കഴിഞ്ഞ രണ്ടുദിവസമായി വിജനമാണ്. തിരുവോണ ദിവസം രണ്ട് പ്രധാനസമരങ്ങൾനടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നെൽകർഷകർക്ക് ഒപ്പം നടത്തിയ പട്ടിണി സമരവും കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പ്രതിഷേധവുമാണ് നടന്നത്.
ഉത്രാടദിനത്തിൽ ഒരു സമരമാണ് സെക്രട്ടേറിയറ്റിനുമുന്നിൽ ഉണ്ടായിരുന്നത്. അപ്പർ കുട്ടനാട് നെൽകർഷക പ്രതിഷേധമായിരുന്നു അത്. അന്നേ ദിവസംതന്നെ ഭക്ഷ്യമന്ത്രിയുടെ വീട്ടിലേക്ക് ഒരു പ്രകടനവും നടന്നു. ചുരുക്കത്തിൽ ഒന്നാം ഓണം മുതൽ നാലാം ഓണം വരെ നടന്ന പ്രതിഷേധങ്ങൾ നാലെണ്ണം മാത്രം.
ഓണം തുടങ്ങുന്നതിന് മുമ്പത്തെ ആഴ്ചവരെ ഉത്സവബത്തക്കും പെൻഷൻ ആനുകൂല്യങ്ങൾക്കുമായി ചെറുതും വലുതുമായ നിരവധി സമരങ്ങളാണ് ഇവിടെ അരങ്ങേറിയത്. ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധങ്ങൾ കുറഞ്ഞതോടെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കും ആശ്വാസമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.