രാജ്യത്താദ്യമായി ചെറുകുടൽ മാറ്റിെവക്കൽ ശസ്ത്രക്രിയ വിജയകരം
text_fieldsതിരുവനന്തപുരം: രാജ്യത്താദ്യമായി ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ആലത്തൂർ ഇരട്ടക്കുളം കണ്ണാർകുളമ്പ് മണ്ണയംകാട് ഹൗസിൽ ഉണ്ണികൃഷ്ണെൻറ ഭാര്യ ദീപികമോളാണ് (34) ശസ്ത്രക്രിയക്ക് വിധേയമായത്. സംസ്ഥാന സർക്കാറിെൻറ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി മുഖേനയായിരുന്നു ശസ്ത്രക്രിയ.
കഴിഞ്ഞവർഷം ആഗസ്റ്റ് മുതലാണ് ദീപികയിൽ രോഗത്തിെൻറ തുടക്കം. പെട്ടെന്നുണ്ടായ ഛർദിയും വയറിളക്കവുമായിരുന്നു രോഗലക്ഷണം. പാലക്കാട്ടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുടലുകൾ ഒട്ടിച്ചേർന്ന നിലയിൽ കണ്ടെത്തി. വിദഗ്ധ ചികിത്സക്ക് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
അവിടെ നടന്ന ശസ്ത്രക്രിയയിൽ ചെറുകുടൽ മുറിച്ചുമാറ്റി. എന്നാലും ഛർദിയും വയറിളക്കവും തുടർന്നു. ഇതോടെയാണ് ചെറുകുടൽ മാറ്റിെവക്കുകയാണ് പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചത്. മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്യാനും നിർദേശിച്ചു. പ്രതീക്ഷ കൈവിടാതെ ദീപികയും കുടുംബവും മൃതസഞ്ജീവനിയിൽ പൂർണമായി വിശ്വസിച്ച് നടപടികളുമായി മുന്നോട്ടുപോയി.
മസ്തിഷ്ക മരണത്തെ തുടർന്ന് ഹൃദയമുൾപ്പെടെ ദാനം ചെയ്ത കൊല്ലം സ്വദേശിയായ യുവാവിെൻറ അവയവങ്ങൾക്കൊപ്പം ചെറുകുടലും ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ചെറുകുടൽ മാറ്റിെവക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും വിജയത്തിലെത്തുന്നത് ആദ്യത്തെ സംഭവമാണെന്ന് മൃതസഞ്ജീവനി അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാറിനും ആരോഗ്യമന്ത്രിക്കും മൃതസഞ്ജീവനിക്കും ആശുപത്രി അധികൃതർക്കും നന്ദിയറിയിച്ച് ദീപിക ശനിയാഴ്ച ആശുപത്രി വിട്ടു. അഭിഷേക്, അനുശ്രീ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.