സ്മാർട്ട് സിറ്റി പദ്ധതി: ഇന്നും നാളെയും ജലവിതരണം മുടങ്ങും
text_fieldsമെഡിക്കൽ കോളജ്: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാൽ നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ ജലവിതരണം മുടങ്ങും.
പഴക്കംചെന്ന 450 എം.എം കാസറ്റ് അയൺ ഡി കമീഷൻ ചെയ്യുന്ന പ്രവർത്തിയും ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡിൽ 300 എം.എം.ഡി.ഐ പൈപ്പ് മെയിൻ റോഡിലെ 500 എം.എം കാസറ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവർത്തിയും ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ പ്രവർത്തിയുമാണ് നടക്കുന്നത്.
ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ
വെള്ളയമ്പലം, ശാസ്തമംഗലം, കവടിയാർ, പൈപ്പിന്മൂട്, ഊളൻപാറ, നന്തൻകോട്, ജവഹർനഗർ, ആൽത്തറ, സി.എസ്.എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡി.പി.ഐ ജങ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എ.കെ.ജി സെന്റററിന് സമീപപ്രദേശങ്ങൾ, പി.എം.ജി, ലോ കോളജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ.
തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, പൂന്തി റോഡ്, നാലുമുക്ക്, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെണ്‍പാലവട്ടം, പേട്ട, പാൽകുളങ്ങര, പെരുതാന്നി, ചാക്ക, ഓൾ സൈന്റ്സ്, ശംഖുംമുഖം, വേളി, പൗണ്ട് കടവ്, സൗത്ത് തുമ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.