സ്മാർട്ട് സിറ്റി റോഡ് നിർമാണം; ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡ് നിർമാണാവുമായി ബന്ധപ്പെട്ട് ബേക്കറി ജങ്ഷനിൽനിന്ന് വഴുതക്കാട് വരെയുള്ള വണ്‍വേ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ വെള്ളിയാഴ്ച രാത്രി എട്ട് മണി മുതൽ ഞായറാഴ്ച രാത്രി എട്ട് വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. വെള്ളയമ്പലം ഭാഗത്തുനിന്ന് മേട്ടുക്കട തൈക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം, മ്യൂസിയം, പബ്ലിക് ലൈബ്രറി, പഞ്ചാപുര വഴി പോകണം. ബേക്കറി ഫ്ലൈഓവർ, പനവിള, മോഡൽ സ്കൂള്‍ വഴിയും തമ്പാനൂർ ഫ്ലൈഓവർ ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ തമ്പാനൂർ, മോഡൽ സ്കൂള്‍, ബേക്കറി ഫ്ലൈ ഓവർ, പാളയം, മ്യൂസിയം വഴി പോകണം. ബേക്കറി ജങ്ഷനിൽ നിന്ന് വഴുതക്കാട്, എസ്.എം.സി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി ജങ്ഷൻ, വുമണ്‍സ് കോളജ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വഴുതക്കാട് വഴി പോകണം.
ബേക്കറി ജങ്ഷനിൽ നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി ജങ്ഷൻ, ആർ.ബി.ഐ, നന്ദാവനം, മ്യൂസിയം വഴിയും എസ്.എം.സി ഭാഗത്തു നിന്ന് സാനഡു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാടുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഡി.പി.ഐ, വിമണ്‍സ് കോളജ് ജങ്ഷൻ വഴിയും ജഗതിയിൽ നിന്ന് ബേക്കറി ജങ്ഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വുമണ്‍സ് കോളജ് ജങ്ഷൻ, പനവിള വഴിയും പോകണം. ബേക്കറി ജങ്ഷൻ-വിമണ്‍സ് കോളജ് ജങ്ഷൻ റോഡിൽ ബേക്കറി ജങ്ഷനിൽ നിന്ന് വിമണ്‍സ് കോളജ് ജങ്ഷൻ ഭാഗത്തേക്കും വിമണ്‍സ് കോളജ് ജങ്ഷൻ-വഴുതക്കാട് റോഡിൽ വിമണ്‍സ് കോളജ് ജങ്ഷനിൽനിന്ന് വഴുതക്കാട് ഭാഗത്തേക്കും വഴുതക്കാട്- ഡി.പി.ഐ റോഡിൽ വഴുതക്കാടുനിന്ന് ഡി.പി.ഐ ഭാഗത്തേക്ക് ഡി.പി.ഐ-വുമണ്‍സ് കോളജ് ജങ്ഷൻ റോഡിൽ ഡി.പി.ഐഭാഗത്തുനിന്ന് വുമണ്‍സ് കോളജ് ജങ്ഷൻ ഭാഗത്തേക്കും മാത്രം വാഹനഗതാഗതം അനുവദിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 04712558731,9497930055.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.