ഉറപ്പ് പാഴായി; പണി തീരാതെ സ്മാർട്ട് റോഡുകൾ
text_fieldsതിരുവനന്തപുരം: ആഗസ്റ്റ് 30നകം സ്മാർട്ട് റോഡുകളുടെ പണി പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് ഓണക്കാലമായിട്ടും പാലിക്കപ്പെട്ടില്ല. ഓണം കഴിഞ്ഞെങ്കിലും തിരക്കിന് നഗരത്തിൽ കുറവ് വന്നില്ല. റോഡ് പണി പൂർത്തിയാകാതെ കിടക്കുന്നത് ഓണം ആഘോഷിക്കാൻ നിരത്തിലിറങ്ങുന്നവരെ വലക്കുകയാണ്.
സ്മാർട്ട് റോഡ് പദ്ധതിയിൽ ഇനിയും അഞ്ച് റോഡുകൾ ഒന്നാംഘട്ടം പണി പൂർത്തീകരിക്കാനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, വലിയ ഓടകൾതന്നെ നിർമിക്കണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദേശം നിലനിൽക്കുന്നതാണ് റോഡ് പണി നീളാൻ കാരണമെന്ന് സ്മാർട്ട് സിറ്റി അധികൃതർ പറയുന്നു. അധികൃതരുടെ അനാസ്ഥ കാരണം എട്ടിന്റെ പണി കിട്ടിയത് നാട്ടുകാർക്കും വ്യാപാരികൾക്കുമാണ്. പണി എന്ന് തീരുമെന്ന് ചോദിച്ചാൽ വ്യക്തമായ മറുപടി മന്ത്രിതലത്തിൽ പോലും ലഭിക്കുന്നില്ല. സെപ്റ്റംബർ 15നകം തീരുമെന്നാണ് അധികൃതർ ഒടുവിൽ അറിയിച്ചത്. പണി തുടങ്ങിയിട്ട് വർഷങ്ങളായ റോഡുകൾ വരെ ശാപമോക്ഷം കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.