എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് സംഘടനകൾ
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് വിവിധ ശ്രീനാരായണീയ സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.എൻ.ഡി.പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വന്തംനിലക്കാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. വെള്ളാപ്പള്ളിക്കെതിരായ കേസുകളെല്ലാം അട്ടിമറിക്കുകയാണ്.
അത്തരത്തിലുള്ള ഒരാളെ ഒരു പൊതു ട്രസ്റ്റിെൻറ സൂക്ഷിപ്പുകാരനായി ഇരുത്തുന്നത് കള്ളനെ നിധി സൂക്ഷിക്കാൻ ഏൽപിക്കുന്നതിന് തുല്യമാണ്. വെള്ളാപ്പള്ളി നടേശനെ നീക്കംചെയ്ത് ട്രസ്റ്റിനെ റിസീവർ ഭരണത്തിൻ കീഴിൽ കൊണ്ടുവരണമെന്നും ഹൈകോടതിയിലെ കേസുകളിൽ ഉടൻ തീർപ് കൽപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കോടതി നേരിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ശ്രീനാരായണ സേവാസംഘം പ്രസിഡൻറ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ശ്രീനാരായണ ട്രസ്റ്റ് സംരക്ഷണസമിതി ജനറൽ കൺവീനർ പ്രഫ. ചിത്രാംഗദൻ, ശ്രീനാരായണ സഹോദര ധർമവേദി ജനറൽ കൺവീനർ വിനോദ്, വൈസ്പ്രസിഡൻറ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് എന്നിവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.