റവന്യൂ മന്ത്രിക്കെതിരെ സമൂഹമാധ്യമ പ്രചാരണം: വില്ലേജ് ഒാഫിസർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: റവന്യൂ മന്ത്രിയെയും സർക്കാറിനെയും അവഹേളിക്കുന്ന വിധം നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് വില്ലേജ് ഒാഫിസറെ കലക്ടർ സസ്പെൻഡ് ചെയ്തു. മേൽതോന്നയ്ക്കൽ സ്പെഷൽ വില്ലേജ് ഒാഫിസർ ആർ. വിനോദിനെതിരെയാണ് നടപടി.
സർക്കാർ നയങ്ങൾ രൂപവത്കരിക്കുന്ന മന്ത്രിസഭയെയും ആക്ഷേപിക്കുന്ന വിധം പ്രചാരണം നടത്തിയെന്ന് ഉത്തരവിൽ പറയുന്നു. ലാൻഡ് റവന്യൂ കമീഷണർ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്നും അേദ്ദഹത്തിെൻറ നടപടി സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ബോധ്യമായെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.