മഅ്ദനിക്കെതിരായ മനുഷ്യാവകാശലംഘനങ്ങളോട് സമൂഹം പ്രതികരിക്കണം- –മന്ത്രി ആൻറണി രാജു
text_fieldsതിരുവനന്തപുരം: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ അറസ്റ്റ് ചെയ്ത രണ്ടാം നാടുകടത്തലിെൻറ 11 വർഷം പൂർത്തിയായ ആഗസ്റ്റ് 17ന് പി.ഡി.പി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ മഅ്ദനി ഐക്യദാർഢ്യ സംഗമം നടത്തി. പി.ഡി.പി ജില്ല പ്രസിഡൻറ് ഷാഫി നദ്വി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അബ്ദുസ്സത്താർ പള്ളിത്തെരുവ് സ്വാഗതം പറഞ്ഞു. മന്ത്രി അഡ്വ. ആൻറണി രാജു സംഗമം ഉദ്ഘാടനം ചെയ്തു. നീതിപീഠങ്ങൾക്ക് മുന്നിൽ മഅ്ദനിയോ മഅ്ദനിയുടെ മുന്നിൽ നീതിപീഠമാണോ നിസ്സഹായരായത് എന്നത് ഒരു സമസ്യയാെണന്നും മഅ്ദനിക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കണമെന്നും. അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
മുൻ മന്ത്രിയും ജനതാദൾ ദേശീയ ജനറൽ സെക്രട്ടറിയുമായ നീലലോഹിതദാസൻ നാടാർ മുഖ്യപ്രഭാഷണം നടത്തി. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, പി.ഡി.പി സംസ്ഥാന വൈസ്ചെയർമാൻ വർക്കല രാജ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് കാഞ്ഞിരമറ്റം സ്വരാജ്, സംസ്ഥാന സെക്രേട്ടറിയറ്റംഗം കല്ലറ നളിനാക്ഷൻ, വിം സംസ്ഥാന പ്രസിഡൻറ് ശശി കുമാരി വർക്കല, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പീരു മുഹമ്മദ്, മൈനോറിറ്റി റൈറ്റ്സ് വാച്ച് സെക്രട്ടറി അബ്ദുൽ മജീദ് നദ്വി, പി.ഡി.പി നേതാക്കളായ അഷ്റഫ് നഗരൂർ, പൂവച്ചൽ സലിം, അണ്ടൂർക്കോണം സുൽഫി,സജാദ് റഹ്മാൻ വെഞ്ഞാറമൂട്, അബ്ദുൽ മജീദ് വിഴിഞ്ഞം,മണക്കാട് സഫർ എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.