മണ്ണും വായുവും സംരക്ഷിക്കണം –മുഖ്യമന്ത്രിക്ക് പരിസ്ഥിതി പ്രവർത്തകരുടെ കത്ത്
text_fieldsകോഴിക്കോട്: കാലാവസ്ഥ വ്യതിയാനത്തിെൻറ ദൂഷ്യ ഫലങ്ങൾ രൂക്ഷമാകുന്ന കേരളത്തിെൻറ മണ്ണും വായുവും ജനജീവിതവും സംരക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരിസ്ഥിതി, സാംസ്കാരിക പ്രവർത്തകരുടെ നിവേദനം. പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, തീരങ്ങൾ കടലെടുക്കൽ എന്നിവ സംസ്ഥാനത്ത് വൻതോതിൽ ആൾനാശവും പരിസ്ഥിതി നാശവും സൃഷ്ടിച്ചിട്ടുണ്ട്.
പരിസ്ഥിതിയെ അപായപ്പെടുത്തുന്ന വിഴിഞ്ഞം തുറമുഖ നിർമാണം, മൂന്നാറിലെ ഗ്യാപ് റോഡ്, ആലപ്പാട് കരിമണൽ ഖനനം തുടങ്ങിയവ നിർത്തിവെക്കണം. അനധികൃതമായി പ്രവർത്തിക്കുന്ന 5600 അനധികൃത ക്വാറികൾ അടച്ചുപൂട്ടണം. തണ്ണീർ തടങ്ങൾ മണ്ണിട്ട് നികത്തുന്നത് ജല- ജൈവ വൈവിധ്യത്തിെൻറ നിലനിൽപിനെ സാരമായി ബാധിക്കും. ജലാശയങ്ങളിലെ മലിനീകരണം, കണ്ടൽക്കാടുകളുടെ നശീകരണം, പ്രകൃതി വിഭവങ്ങളുടെ ചൂഷണം എന്നിവ അവസാനിപ്പിക്കണം.
നിലവിലെ പരിസ്ഥിതി, വനം, വന്യജീവി സംരക്ഷണ നിയമങ്ങളിൽ വെള്ളം ചേർക്കുന്ന കേന്ദ്ര കരട് പരിസ്ഥിതി ആഘാതപഠന വിജ്ഞാപനത്തിൽ കേരളം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. സുഗതകുമാരി, പ്രഫ. എം.കെ. പ്രസാദ്, സി.ആർ. നീലകണ്ഠൻ, കെ. അജിത, എം.എൻ. ജയചന്ദ്രൻ, ഒ.വി. ഉഷ, രഹാന ഹബീബ് തുടങ്ങിയവരാണ് ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.