അഞ്ചുശതമാനം സബ്സിഡിയോടെ വീടുകളിൽ സൗരോർജ പ്ലാന്റ്
text_fieldsതിരുവനന്തപുരം: അഞ്ചുശതമാനം സബ്സിഡിയോടെ വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി അനർട്ട്. നഗരത്തിലുള്ള ഗാർഹിക ഉപഭോക്താക്കൾക്കാണ് ആനുകൂല്യം. ഗ്രിഡ് ബന്ധിത സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയുടെ ഭാഗമായി ജനുവരി 10 വരെ ബോധവത്കരണവും സ്പോട്ട് രജിസ്ട്രേഷനും തിരുവനന്തപുരം ലോ കോളജ് റോഡിലുള്ള അനർട്ടിന്റെ ആസ്ഥാന മന്ദിരത്തിൽ നടക്കും.
രജിസ്ട്രേഷൻ ചെയ്യുന്നതോടൊപ്പം പദ്ധതി നടപ്പാക്കുന്ന ഏജൻസികളോട് നേരിട്ട് സംവദിക്കാനും ഇഷ്ടമുള്ള ഏജൻസിയെ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.
പദ്ധതിക്കായി വിവിധ ബാങ്കുകൾ ആകർഷകമായ പലിശ നിരയിൽ വായ്പ പദ്ധതി രൂപവത്കരിച്ചിട്ടുണ്ട്. ഇങ്ങനെ ലോൺ എടുക്കുന്ന ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ അനർട്ട് മുഖാന്തരം അഞ്ചു ശതമാനംവരെ പലിശ ഇളവും നൽകും. ഗുണഭോക്താക്കൾ സബ്സിഡി കഴിഞ്ഞുള്ള തുക മാത്രം മുടക്കിയാൽ മതി.
നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ആ ലോണിന്റെ ടോപ്-അപ് ആയി ലോൺ ലഭിക്കും. പദ്ധതിയുടെ ഭാഗമാകാനും വിശദാംശങ്ങൾക്കും www.buymysun.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: 9188119415.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.