എട്ടുപേരുടെ ട്രാക്കിൽ 32 പേർ, സംഘാടകരോട് കലിതുള്ളി ബീനാമോൾ
text_fieldsതിരുവനന്തപുരം: എട്ടുപേർക്ക് സൗകര്യമുള്ള ട്രാക്കിൽ സമയം ലാഭിക്കാൻ സംഘാടകർ കൂട്ടയോട്ടം സംഘടിപ്പിച്ചതോടെ കൂട്ടയിടിയും കൂട്ടക്കരച്ചിലും. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ മത്സരത്തിലായിരുന്നു അപ്രതീക്ഷിത സംഭവം. ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ മകന് പരിക്കേറ്റത്തോടെ മത്സരം കാണാൻ എൽ.എൻ.സി.പി.ഇയിലെത്തിയ താരത്തിന് സംഘാടകർക്കെതിരെ കയർത്ത് സംസാരിക്കേണ്ടിവന്നു.
കുട്ടികളുടെ ബാഹുല്യം കാരണം എട്ടുപേർ ഓടേണ്ട ട്രാക്കിൽ 32 പേരെയാണ് സംഘാടകർ ഓടിച്ചത്. ഈ ഇനത്തിൽ മത്സരിച്ച ബീനാമോളുടെ മകൻ അശ്വിൻ വി. ജോർജിന് കൂട്ടിയിടിൽ വീണ് പരിക്കേറ്റു. എന്നിട്ടും, അഞ്ചാമതായി ഫിനിഷ് ചെയ്യാനായി. വലതുകൈയിലെ വിരലുകൾക്കാണ് പരിക്കേറ്റത്. മൂന്ന് തുന്നലിടേണ്ടിവന്നു.
ചോരയൊലിച്ച കൈയുമായാണ് അശ്വിൻ മത്സരം പൂർത്തിയാക്കിയത്. ക്രൈസ്റ്റ് നഗർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിൽ പരിക്കേറ്റ കൈയുമായി ഓടി വെള്ളിയുമായാണ് അശ്വിൻ മടങ്ങിയത്.
കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ വൈകീട്ട് നാലരക്ക് മുമ്പ് പൂർത്തിയാക്കി ഇന്ത്യൻ താരങ്ങൾക്കും മറ്റുമായി പരിശീലനത്തിന് വിട്ടുനൽകേണ്ടതുണ്ട്. ഇതാണ് കൂടുതൽ കുട്ടികളെ ഓരോ ഇനങ്ങളിലും മത്സരിപ്പിക്കേണ്ടിവരുന്നതെന്ന് സംഘാടകർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.