കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ സ്പോർട്സ്; പ്രഖ്യാപനം നടത്തി മലയാളി
text_fieldsതിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തിനെതിരെ കായിക വ്യായാമങ്ങളിലൂടെ ബോധവത്കരണം നടത്താൻ അന്താരാഷ്ട്ര കായിക സംഘടനയായ 'ദ അസോസിയേഷൻ ഫോർ ഇന്റർനാഷനൽ സ്പോർട്സ് ഫോർ ഓൾ'. ദക്ഷിണ കൊറിയയിലെ ബുസാനിൽ സംഘടനയുടെ ഏഷ്യൻ കോൺഫറൻസിൽ മലയാളിയായ എ. സറഫാണ് ഇതിന്‍റെ പ്രഖ്യാപനം നടത്തിയത്.
അഞ്ച് കിലോമീറ്ററിൽ താഴെ യാത്രകൾക്ക് വാഹനങ്ങൾ ഒഴിവാക്കി നടത്തം പ്രേത്സാഹിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. നടത്തത്തിന്‍റെയും മറ്റു കായിക വ്യായാമങ്ങളുടെയും ആരോഗ്യപരമായ ഗുണങ്ങളെപ്പറ്റി സംഘടന പ്രചാരണം നടത്തും. സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചതും മുൻ കായികതാരവും സ്റ്റേറ്റ് ജി.എസ്.ടി അഡീഷനൽ കമീഷണറുമായ സറഫായിരുന്നു. 'ആക്ടിവ് സിറ്റീസ് ഇൻ ഇന്ത്യ'വിഷയത്തിൽ പ്രബന്ധവും അവതരിപ്പിച്ചു.
റോളർ സ്കേറ്റിങ്ങിൽ ദേശീയ ചാമ്പ്യനും സൈക്ലിങ്ങിൽ ദേശീയ മെഡൽ ജേതാവുമായിരുന്നു സറഫ്. 1996മുതൽ 99വരെ കേരള സർവകലാശാല സൈക്ലിങ് കോച്ചായിരുന്നു. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി കൺവീനറും ചെയർമാനുമായിരുന്നു. ജപ്പാനിൽ നടന്ന ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ കമീഷണറായിരുന്നു തിരുവനന്തപുരം കരമന സ്വദേശിയായ സറഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.