Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightSreekaryamchevron_rightഹോസ്റ്റലുകളിൽ മോഷണം...

ഹോസ്റ്റലുകളിൽ മോഷണം നടത്തുന്ന സംഘം പിടിയിൽ

text_fields
bookmark_border
ഹോസ്റ്റലുകളിൽ മോഷണം നടത്തുന്ന സംഘം പിടിയിൽ
cancel
camera_alt

സു​ജി​ത്ത്

ശ്രീകാര്യം: ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മേനംകുളം കരിയിൽ പ്ലാവിലകത്ത് വീട്ടിൽ സുജിത്ത് (18), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. ശ്രീകാര്യം എൻജിനീയറിങ് കോളജ് മെൻസ് ഹോസ്റ്റലിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

പാളയം ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കിൽ ഹോസ്റ്റലിലെത്തി മോഷണം നടത്തി ഫോണുകൾ ബീമാപള്ളിക്ക് സമീപത്തെ കടയിൽ വിൽക്കുകയും ലാപ്ടോപ്പ് കഴക്കൂട്ടം ഭാഗത്ത് തെറ്റിയാർ തോട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. ആറുമാസം മുൻപ് പാങ്ങപ്പാറയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിൽ അമ്പാടി നഗറിലുള്ള മറ്റൊരു ഹോസ്റ്റലിൽ കയറി ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചതും ഇവർ സമ്മതിച്ചു.

മോഷണം നടത്തിയശേഷം ബൈക്കുകൾ ഉപേക്ഷിക്കുകയാണ് ഇവരുടെ പതിവ്. ശ്രീകാര്യം എസ് എച്ച് ഒ കെ. ആർ. ബിജു, എസ്. ഐ മാരായ ബിനോദ് കുമാർ ജെ, പ്രശാന്ത്, അനൂപ്, സിപിഒ മാരായ ഷേർഷാ ഖാൻ, വിനീത്, പ്രശാന്ത്, ഗോപകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hostelTheft Newsarrest
News Summary - A gang of hostel thieves arrested
Next Story