ശ്രീകൃഷ്ണജയന്തി: നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ നഗരത്തില്‍ പാളയം മുതല്‍ കിഴക്കേകോട്ട വരെ റോഡില്‍ ഗതാഗത നിയന്ത്രണം.
ശോഭയാത്ര കടന്നുപോകുന്ന പാളയം- സ്പെൻസർ-സ്റ്റാച്യു- ആയുർവേദകോളജ്-ഓവർ ബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേകോട്ട വരെയുള്ള റോഡിൽ വാഹന പാർക്കിങ് പാടില്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും പാര്‍ക്ക് ചെയ്യരുത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കിയശേഷം ആറ്റുകാല്‍ക്ഷേത്രം ഗ്രൗണ്ടിലോ ഈഞ്ചക്കല്‍-തിരുവല്ലം ബൈപാസ് സര്‍വിസ് റോഡിലോ ഗതാഗത തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം.
പി.എം.ജി ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പി. എം.ജി, ആര്.ആര്. ലാമ്പ്, പബ്ലിക് ലൈബ്രറി, പഞ്ചാപുര, ഫ്ലൈ ഓവര്‍, പനവിള വഴി പോകണം. ശോഭായാത്ര ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് എത്തുന്ന സമയം വാഹനങ്ങള്‍ തമ്പാനൂര്‍-കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകണം.
വെള്ളയമ്പലം ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി, പഞ്ചാപുര, ൈഫ്ല ഓവര്‍, പനവിള വഴി പോകണം.
പേട്ട ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അണ്ടര്‍ പാസേജ്-ഫ്ളൈ ഓവര്‍, പനവിള വഴിയോ, പാറ്റൂൂര്- വഞ്ചിയൂര്‍-ഉപ്പിടാംമൂട് വഴിയോ പോകണം.
തിരുവല്ലം ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര - കിള്ളിപ്പാലം-ചൂരക്കാട്ടുപാളയം വഴി പോകണം.
കിഴക്കേകോട്ടയിൽനിന്ന് തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപാലം വഴി പോകണം.
ശോഭായാത്ര പഴവങ്ങാടി എത്തുന്ന സമയം വരെ കിഴക്കേകോട്ട-പാളയം റോഡില്‍ വാഹന ഗതാഗതം അനുവദിക്കും. യാത്ര കിഴക്കേകോട്ട എത്തുന്ന സമയം കിഴക്കേകോട്ട ഭാഗത്തുനിന്ന് പാളയം ഭാഗത്തേക്കുള്ള വാഹനഗതാഗതം വഴി തിരിച്ചുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.