സിനിമ ടൂറിസത്തിന് തുടക്കമാകുന്നു; ‘കിരീടം’പാലം പദ്ധതിക്ക് 1.22 കോടിയുടെ ഭരണാനുമതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വെള്ളായണി കിരീടം പാലത്തിന് 1.22 കോടി രൂപയുടെ ഭരണാനുമതി നല്കി. പാലത്തെ ആകര്‍ഷകമായ ടൂറിസം ഉൽപന്നമാക്കി മാറ്റുന്ന ‘സിനി ടൂറിസം പ്രോജക്ട്-കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പeക്കുക. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
1989ല്‍ പുറത്തിറങ്ങിയ കിരീടം സിനിമയില്‍ തിരുവനന്തപുരത്തെ വെള്ളായണി പാലം ഒരു ലൊക്കേഷനാണ്. സിനിമ ഹിറ്റായതോടെ പാലവും പ്രശസ്തി നേടി. സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയായ സിനിമ ടൂറിസത്തിന്റെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യസ്ഥലമാണ് വെള്ളായണി കിരീടം പാലം.
മണിരത്നത്തിന്റെ ബോംബെ സിനിമയിലെ അതിപ്രശസ്തമായ ‘ഉയിരേ...’ ഗാനം ചിത്രീകരിച്ച കാസര്‍കോട്ടെ ബേക്കല്‍ കോട്ടയാണ് പദ്ധതിക്കായി തെരഞ്ഞെടുത്ത മറ്റൊരു സ്ഥലം. ഇതിന്റെ ഭാഗമായി മണിരത്നവുമായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ സിനിമകളുടെ ഭാഗമായവ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.