തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാൻ നടപടിയാരംഭിച്ചു
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാൻ നടപടിയാരംഭിച്ചു. ലേലത്തിലൂടെ കൂടുതല്‍ തുക നല്കാന് തയാറുള്ള കമ്പനിക്ക് നടത്തിപ്പ് അവകാശം കൈമാറാനാണ് ശ്രമം. മുമ്പ് നടത്തിയ പ്ലസ് മാസ് പോലുള്ള കമ്പനി ലേലത്തില്‍ പങ്കെടുത്താല്‍ വീണ്ടും നിയമപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് തന്ത്രപരമായി ഡ്യൂട്ടി ഫ്രീ ഷോപ്പ് വേഗത്തില്‍ കൈമാറാനുള്ള ശ്രമമാണ് വിമാനത്താവളത്തിെൻറ നടത്തിപ്പ് അവകാശം ഏറ്റെടുത്ത അദാനി ഗ്രൂപ്പിെൻറ നീക്കം.
ഫ്ലെമിങ്ങോ കമ്പനി നടത്തിക്കൊണ്ടിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിെൻറ ചുമതല പിന്നീട് എയര്‍പോര്‍ട്ട് അതോറിറ്റി പ്ലസ് മാക്സ് കമ്പനിക്ക് നല്‍കിയതോെടയാണ് വിവാദങ്ങള്‍ ഉടലെടുത്തത്.
കസ്റ്റംസ് അന്വേഷണത്തെതുടർന്ന് ഷോപ്പ് അടച്ചുപൂട്ടി. വ്യാജരേഖകളുണ്ടാക്കി വിദേശമദ്യം പുറത്തേക്ക് മറിച്ചുവിറ്റതിനെതുടര്ന്നായിരുന്നു നടപടി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ട് കോപ്പികള്‍ ഉപയോഗിച്ച് മദ്യം വാങ്ങിയതായി രേഖയുണ്ടാക്കി പുറത്തേക്ക് കൂടുതല്‍ വിലക്ക് മറിച്ചുവില്‍ക്കുകയായിരുന്നു.
ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കസ്റ്റംസ് പ്രിവൻറീവ് വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 1300 രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അവരുടെ പാസ്പോര്‍ട്ട് പകർപ്പുകള്‍ ഉപയോഗിച്ച് മദ്യം വിറ്റതായും ആറ് കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയതായും കണ്ടെത്തി. ഇതോടെ ഷോപ്പിെൻറ ലൈസന്‍സ് കസ്റ്റംസ് സസ്പെൻഡ് ചെയ്തു.
നടപടിക്കെതിരെ പ്ലസ് മാക്സ് ഹൈകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈകോടതി കമീഷണറുടെ നടപടി റദ്ദാക്കുകയും കസ്റ്റംസിെൻറ കര്‍ശന നിരീക്ഷണത്തില്‍ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുകയുമുണ്ടായി.
ഇതിന് പിന്നാലെ കസ്റ്റംസ് വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം കോടതി റദ്ദാക്കി. വിമാനത്താവളത്തിെൻറ നടത്തിപ്പ് പുതിയ കരങ്ങളിലേക്ക് എത്തുകയും പുതിയ കമ്പനിക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിെൻറ നടത്തിപ്പവകാശം കൈമാറുകയും ചെയ്യുമ്പോള്‍ കസ്റ്റംസ് എതിര്ക്കിെല്ലന്നും മറ്റ് നിയമ തടസ്സങ്ങള്‍ ഉണ്ടാകിെല്ലന്നുമാണ് കണക്കുകൂട്ടല്‍. വിദേശത്തുനിന്ന് വീട്ടുസാധനങ്ങള്‍ നാട്ടിലെത്തിക്കുമ്പോള്‍ കൂടുതല്‍ ലേഗേജ് തുക വിമാനത്താവളത്തില്‍ അടക്കേണ്ടിവരുന്നത് കാരണം പലരും വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിനെ ആശ്രയിക്കാറുണ്ട്. വീട്ടുസാധങ്ങള്‍ മാത്രം വാങ്ങുന്നവരുടെ പാസ്പോര്‍ട്ടുകളില്‍ മദ്യംകൂടി വാങ്ങുന്നതായി കാണിച്ചശേഷം വിദേശമദ്യം രഹസ്യമായി പുറത്തെത്തിച്ച് കരിഞ്ചന്തയിൽ കൂടുതല്‍ വിലക്ക് വില്‍ക്കുകയായിരുന്നു. ഇതിന് കസ്റ്റംസ് ഉദ്യോഗസ്ഥെൻറ പിന്തുണയും ലഭിച്ചിരുന്നു. ഇതോടെ പ്ലസ് മാക്സ് കമ്പനിക്ക് മദ്യം കടത്താന്‍ ഒത്താശ ചെയ്തുകൊടുത്ത സെന്‍ട്രല്‍ എക്സൈസ് കസ്റ്റംസ് സൂപ്രണ്ടിെൻറയും ജീവനക്കാരെൻറയും വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.