നഗ്നഫോേട്ടാ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാർഥിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; യുവാവ് പിടിയിൽ
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): പ്ലസ് വൺ വിദ്യാർഥിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിനെ തുടർന്ന് പോക്സോ കേസിൽ കഠിനംകുളം സ്വദേശിയായ സുൽഫി (30) പിടിയിൽ. ഇയാൾ ഒളിവിലായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു.
കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. നഗ്നഫോേട്ടാ കൈയിലുണ്ടെന്നും എതിർത്താൽ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി ആഗസ്റ്റ് മുതൽ ബലാത്സംഗം ചെയ്തു വരികയായിരുന്നു. പലതവണ മർദിച്ചതായും മൊഴിയിലുണ്ട്.
പ്രതിയുടെ ചില ബന്ധുക്കൾ പെൺകുട്ടിയെയും രക്ഷകർത്താക്കളെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുക്കുമെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.