സുരേന്ദ്രെൻറ പ്രസ്താവന അവസാന അടവെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: സംയുക്തസേന മേധാവിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രെൻറ പ്രസ്താവന പിടിക്കപ്പെടുമെന്ന് വ്യക്തമാകുമ്പോള്‍ കള്ളന് പ്രകടിപ്പിക്കുന്ന അവസാന അടവ് മാത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്.
സൈനിക മേധാവിയെ മോശമായി അവഹേളിച്ചത് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പദിയായിരുന്നു. മോദിയെയും വിപിന്‍ റാവത്തിനെയും ചേര്‍ത്ത് 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്നായിരുന്നു സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍തന്നെ അതിനെതിരെ രംഗത്തുവന്നിരുന്നു.
മുസ്ലിം പേരുകളില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാപകമായി അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും നീക്കം നടത്തുന്നതിനിടെയാണ് സുരേന്ദ്രന് ഒരുമുഴം മുന്നേ എറിഞ്ഞ് രംഗത്തുവന്നിരിക്കുന്നത്.
ഈരാറ്റുപേട്ട സ്വദേശിയെന്ന് പറയപ്പെടുന്ന വ്യാജ പേരുകാരെൻറ ഐഡിയില്‍ ഫ്രണ്ട് ലിസ്റ്റില്‍ ഒരാള്‍ പോലുമില്ല. ഇത്തരത്തില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് ബി.ജെ.പിയും ആർ.എസ്.എസും സൃഷ്ടിച്ചിട്ടുള്ളത്. വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് സാമൂഹിക ധ്രുവീകരണവും പരസ്പരം ശത്രുതയും വളര്‍ത്തുന്ന സംഘ്പരിവാര പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ സര്‍ക്കാറും പൊലീസും തയാറാകണമെന്നും ഉസ്മാന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.