ബസിൽനിന്ന് നാടോടി കുടുംബത്തെ ഇറക്കിവിട്ട ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
text_fieldsനാഗർകോവിൽ: ബസിൽനിന്ന് യാത്രക്കാരെ ഇറക്കിവിട്ട മറ്റൊരു സംഭവത്തിൽ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് സസ്പെൻഷൻ. വ്യാഴാഴ്ച നാഗർകോവിലിൽനിന്ന് വള്ളിയൂർക്ക് പോകാൻ തിരുനെൽവേലി ബസിൽ കയറിയ നാടോടി (കുറവർ വംഗം) കുടുംബത്തിലെ മൂന്നുപേരെയാണ് സർക്കാർ ബസിൽനിന്ന് ഇറക്കിവിട്ടത്.
സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡ്രൈവർ നെൽസൺ, കണ്ടക്ടർ ജയദാസ് എന്നിവരെ അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് നാഗർകോവിൽ ട്രാൻസ്പോർട്ട് മേഖല ഓഫിസർ അരവിന്ദ് ഉത്തരവിട്ടു.
നാടോടികളായ ദമ്പതികൾ തമ്മിൽ ബസിലിരുന്ന് വഴക്കുകൂട്ടിയപ്പോഴാണ് അവരെ ഇറക്കിവിട്ടതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. രണ്ടുദിവസം മുമ്പ് കുളച്ചലിൽ മത്സ്യത്തൊഴിലാളി സ്ത്രീയെ ദുർഗന്ധത്തിെൻറ പേരിൽ ഇറക്കിവിട്ട സംഭവത്തിൽ മൂന്നുപേർക്ക് സസ്പെൻഷൻ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.