ടി. സിദ്ദീഖ് ഉമ്മൻ ചാണ്ടിയെ വസതിയിൽ സന്ദർശിച്ചു; മഞ്ഞുരുകലിന് വഴിതേടി നേതാക്കൾ
text_fieldsതിരുവനന്തപുരം: എ ഗ്രൂപ്പിൽനിന്ന് അകന്നെന്ന പ്രചാരണത്തിനിടെ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉമ്മൻ ചാണ്ടിയെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞദിവസം ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ഇന്നലത്തെ കൂടിക്കാഴ്ച. അടച്ചിട്ട മുറിയിൽ ഇരുവരും അരമണിക്കൂറോളം സംസാരിച്ചു.ഉമ്മൻ ചാണ്ടിയുമായി ഏറ്റവും കൂടുതൽ വൈകാരിക ബന്ധമുണ്ടെന്ന് കൂടിക്കാഴ്ചക്കുശേഷം വ്യക്തമാക്കിയ സിദ്ദീഖ് , ഒന്നിച്ച് പാർട്ടിയെ നയിക്കുകയെന്ന ദൗത്യമാണ് നേതൃത്വം ഏൽപിച്ചിട്ടുള്ളതെന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞുള്ള രാഷ്ട്രീയ ആലോചനയിൽ പോലുമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കണ്ണൂരിലെ പുതിയ ഡി.സി.സി മന്ദിരത്തിെൻറ ഇന്ന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ പെങ്കടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും ഡി.സി.സി പട്ടിക പ്രഖ്യാപനത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്തു. യു.ഡി.എഫിൽ ആർ.എസ്.പി ഉയർത്തിയ ബഹിഷ്കരണ ഭീഷണി പരിഹരിക്കേണ്ട വഴിയും ചർച്ചചെയ്തെന്ന് അറിയുന്നു. പാർട്ടി മന്ദിരത്തിെൻറ ഉദ്ഘാടനചടങ്ങിൽ പെങ്കടുക്കാൻ സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് കെ.പി.സി.സി ഭാരവാഹികളും ഇന്ന് കണ്ണൂരിലെത്തുന്നുണ്ട്. ശേഷിക്കുന്ന കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയുടെ പൂർത്തീകരണവും പാർട്ടിയെ ചലനാത്മകമാക്കുന്നതും സംബന്ധിച്ച് നേതാക്കൾ വിശദമായ കൂടിയാലോചനകൾ നടത്തിയേക്കും. ഡി.സി.സി പട്ടികയുടെ പ്രഖ്യാപനത്തോടെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ ആശ്വസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും കൂട്ടായി ആലോചിക്കും.
ഡി.സി.സി പട്ടികയിൽ ഇനി പ്രതികരിക്കാനിെല്ലന്ന് ചെന്നിത്തല
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് ഇനി പ്രതികരിക്കാനിെല്ലന്ന് രമേശ് ചെന്നിത്തല. പറയേണ്ട കാര്യങ്ങൾ പറയുകയും അറിയിക്കേണ്ട കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇനി പരസ്യപ്രതികരണത്തിനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നത് പലതുകൊണ്ടും നല്ലതാണ്. അത് എപ്പോൾ വേണമെന്ന് തീരുമാനിക്കേണ്ടത് ൈഹകമാൻഡാണ്. സംഘടന തെരഞ്ഞെടുപ്പിനുള്ള ദേശീയ സമയക്രമം അനുസരിച്ച് ഇവിടെയും നടന്നാൽ മതിയാകും. അച്ചടക്ക നടപടിയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇരട്ടനീതി കാട്ടുന്നോയെന്നതൊക്കെ ജനങ്ങൾ വിലയിരുത്തെട്ടയെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.