നികുതി തട്ടിപ്പ്: ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്
text_fieldsതിരുവനന്തപുരം: കോര്‍പറേഷനിലെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് പൊലീസ്. നേമം സോണില്‍ മാത്രം ഇരുപത്തിയഞ്ച് ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളില്ല.
തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങിനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. നേമം സോണലിൽ 2020 ജനുവരി 24 മുതല്‍ 2021 ജൂലൈ 14 വരെയുള്ള ഒന്നരവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ 25 ദിവസങ്ങളില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ല. പകരം ബാങ്കിെൻറ സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് പണം അടച്ചെന്ന പേരില്‍ ഓഫിസില്‍ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്.
പണത്തില്‍ നേരിട്ട് ഉത്തരവാദിത്തമുള്ള കാഷ്യറുടെ പങ്ക് തട്ടിപ്പില്‍ വ്യക്തമാണ്. ഈ ദിവസങ്ങളില്‍ പണവുമായി ബാങ്കില്‍ പോയവര്‍ക്കും പങ്കുണ്ടാവും.
സീലില്ലാത്ത രസീത് പണം അടച്ചതിന് തെളിവായി സൂക്ഷിച്ചതും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയുമാവും. അങ്ങനെ ജാമ്യമില്ലാ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് ഉറപ്പുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല. പ്രതിയായ കാഷ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും ഒളിവിലാണെന്നതുമാണ് തടസ്സമായി പറയുന്നത്. അതേസമയം ശ്രീകാര്യം സോണല്‍ ഓഫിസിലെ തട്ടിപ്പ് അന്വേഷിക്കുന്ന ശ്രീകാര്യം പൊലീസും ആറ്റിപ്രയിൽ സോണലിലെ തട്ടിപ്പ് അന്വേഷിക്കുന്ന കഴക്കൂട്ടം പൊലീസും രേഖകൾ കൊണ്ടുപോയതല്ലാതെ കാര്യമായ അന്വേഷണം തുടങ്ങിയിട്ടില്ല.
ഇടത് അനുകൂല സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്നിരിക്കെയാണ് പൊലീസിെൻറ മെല്ലപ്പോക്ക്.നേമത്ത് മോഷണക്കുറ്റം അടക്കമുള്ളവ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും ശ്രീകാര്യം, കഴക്കൂട്ടം സ്‌റ്റേഷനുകളില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണുള്ളത്.
വ്യാജരേഖ ചമക്കലും ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേയുള്ള പരാതിയിലുള്ളത്. തട്ടിപ്പ് കേസിലെ പ്രതികളെല്ലാം ഒളിവിലാണെന്നാണ് മൂന്ന് സ്റ്റേഷനിലെയും പൊലീസ് പറയുന്നത്. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നാണ് പരാതി.
പ്രതികളെ രക്ഷിക്കാൻ ശ്രമം– ബി.ജെ.പി
തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കാൻ പൊലീസും കോർപറേഷനും ചില ഇടതുപക്ഷ അഭിഭാഷകരും ചേർന്ന് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.വി. രാജേഷ് ആരോപിച്ചു.
നേമം സോണൽ ഓഫിസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഇടതുയൂനിയൻ നേതാക്കൾക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടാനുള്ള സാഹചര്യം െപാലീസും കോർപറേഷനും ചേർന്നൊരുക്കിക്കൊടുക്കുകയാണ്. വീട്ടുകരം തടിപ്പുകാർക്കെതിരെ കൃത്യസമയത്ത് പരാതി കൊടുക്കാതെ കോർപറേഷൻ അധികൃതരും പരാതി ലഭിച്ചിട്ടും യഥാസമയം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാതെയും പ്രതിയെ അറസ്റ്റ് ചെയ്യാതെയും െപാലീസും പ്രതികളെ സഹായിക്കുകയാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ല കോടതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനക്ക് വന്നപ്പോൾ കോർപറേഷെൻറയും െപാലീസിെൻറയും ഭാഗം വാദിക്കേണ്ട ഗവ. അഭിഭാഷകെൻറ ഭാഗത്തുനിന്ന് ശക്തമായ വാദഗതികൾ ഉയർന്നിട്ടില്ല.
കോർപറേഷൻ ഉദ്യോഗസ്ഥർ മാത്രമല്ല ചില ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനത്തെ ഒരു വൻ റാക്കറ്റാണ് ഇത്തരം തട്ടിപ്പുകൾക്കുപിന്നിൽ പ്രവർത്തിക്കുന്നത്. പ്രതികളെ െപാലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രേമ യഥാർഥ വസ്തുതകൾ പുറത്തുവരൂ. ഇപ്പോൾ നേമം സോണൽ ഓഫിസ് സൂപ്രണ്ടായ പ്രതി മുമ്പ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തിരുന്നപ്പോഴും സമാനമായ കുറ്റത്തിന് സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
അന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ തെളിവുകൾ നൽകിയിരുന്നുവെങ്കിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുകയില്ലായിരുെന്നന്നും രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.