ലഹരിമുക്ത തലമുറക്കായി അധ്യാപകർ മുന്നിട്ടിറങ്ങണം -മന്ത്രി ജി.ആർ അനിൽ
text_fieldsപോത്തൻകോട്: ലഹരിമുക്ത തലമുറക്കുവേണ്ടിയും ശരിയായ സമൂഹത്തിന്റെ സൃഷ്ടിപ്പിനും എല്ലാ അധ്യാപകരും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് സെൻറ് തോമസ് എൽ.പി, യു.പി സ്കൂളിന്റെ 73 ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ പോളി കാർപസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ബർസാർ ഫാ. ജോൺസൺ കൊച്ചുതുണ്ടിൽ സ്വാഗതം പറഞ്ഞു.
യു.പി വിഭാഗം ഹെഡ്മാസ്റ്റർ കെ.സി. ജേക്കബ്, എൽ.പി വിഭാഗം പ്രിൻസിപ്പൽ ലീലാമ്മ സിറിയക് എന്നിവർ യഥാക്രമം സ്കൂൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ യു.എസ്.എസ് പ്രതിഭകളെ ആദരിച്ചു. കലാ-കായിക രംഗത്ത് മികവ് തെളിയിച്ച കുട്ടികളെ മുൻ ഹെഡ്മിസ്ട്രസ് വി.എസ്. ത്രേസ്യാമ്മ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.