സാേങ്കതിക പിഴവ് പരിഹരിച്ചില്ല; നിർത്തിവെച്ച സോഫ്റ്റ്വെയറിെൻറ പേരിൽ പരിശീലനം
text_fieldsതിരുവനന്തപുരം: സാേങ്കതിക പിഴവ് കാരണം പത്ത് മാസത്തിേലറെയായി നിർത്തിവെച്ചിരിക്കുന്ന സ്വകാര്യ സോഫ്റ്റ്വെയറിെൻറ പേരിൽ തിരുവനന്തപുരം കോർപറേഷനിൽ രജിസ്റ്റേർഡ് ബിൽഡിങ് ലൈസൻസികൾക്ക് പരിശീലനം. തിരുവനന്തപുരം, വർക്കല, കൊല്ലം, ആലപ്പുഴ നഗരസഭകൾക്ക് കീഴിൽ വരുന്ന ചില അംഗീകൃത ലൈസൻസികൾക്ക് മാത്രമായാണ് വ്യാഴാഴ്ച പരിശീലനം സംഘടിപ്പിച്ചത്.
സാേങ്കതിക പ്രശ്നങ്ങളും ജനങ്ങൾക്ക് ബുദ്ധിമുട്ടുമുണ്ടാക്കിയ സ്വകാര്യ സോഫ്റ്റ്വെയറായ ഇൻറലിജൻറ് ബിൽഡിങ് പെർമിറ്റ് മാനേജുമെൻറ് സിസ്റ്റമാണ് (െഎ.ബി.പി.എം.എസ്) കഴിഞ്ഞ പത്ത്മാസത്തിലേറെയായി നിർത്തിവെച്ചിരിക്കുന്നത്.
സർക്കാർ സോഫ്റ്റ്വെയറായ ഇൻഫോർമേഷൻ കേരളമിഷെൻറ 'സേങ്കതം' ഒഴിവാക്കി സ്വകാര്യ സോഫ്റ്റ്വെയർ കൊണ്ടുവന്നതിനെതിരെ ഹൈകോടതിയിൽ കേസും നിലനിൽക്കുന്നു. അതിനാൽ പരിശീലനം സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമെന്ന് കാണിച്ച് ഒാൾ കേരള ബിൽഡിങ് ഡിസൈനേഴ്സ് ഒാർഗനൈസേഷൻ നഗരകാര്യ ഡയറക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. 2010 ൽ ഒരുതവണ നടപ്പാക്കി പരാജയമെന്ന് ബോധ്യമായി ഒഴിവാക്കിയ പുണെ ആസ്ഥാനമായ സോഫ്ടെക്കിെൻറ സോഫ്റ്റ്വെയറാണ് െഎ.ബി.പി.എം.എസ്. ആറ് കോടിയോളം രൂപ മുടക്കിയാണ് 2018ൽ ഇത് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.
കെട്ടിട അപേക്ഷകൾ ഒാൺലൈനായി കൈകാര്യം ചെയ്തിരുന്ന സേങ്കതം പുതിയ സോഫ്റ്റ്വെയറിനായി തുടർന്ന് ഒഴിവാക്കി. നാല് നഗരസഭകളിൽ 2019 മുതൽ പുതിയ സോഫ്റ്റ്വെയർ കൊണ്ടുവന്നെങ്കിലും പിഴവുകൾ കാരണം മുന്നോട്ട് കൊണ്ടുപോകാനായില്ല. സേങ്കതവും െഎ.ബി.പി.എം.എസും ഇല്ലാതായതോടെ ഇൗ നഗരസഭകളിൽ പെർമിറ്റുകൾ നൽകുന്നത് താളംതെറ്റി. ഇപ്പോൾ കെട്ടിടനിർമാണ അപേക്ഷകൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് തീർപ്പ് കൽപിക്കുകയാണ്. ഇതിനിടെയാണ് ആന്വൽ മെയിൻറനൻസ് എന്ന പേരിൽ കമ്പനി ആവശ്യപ്പെട്ടിരിക്കുന്ന 2.5 കോടിയോളം രൂപ നൽകാനായി പരിശീലനം സംഘടിപ്പിച്ചതത്രെ.
തെക്കൻ മേഖലയിൽ 6000 ത്തോളം അംഗീകൃത ലൈസൻസികളുള്ളതിൽ 30 ഒാളം പേരെ മാത്രം വിളിച്ച് പരിശീനം നൽകിയതിലും ദുരൂഹതയുെണ്ടന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പുതിയ സോഫ്റ്റ്വെയർ കൊണ്ടുവന്നതിെൻറ അടിസ്ഥാനത്തിൽ സേങ്കതം നിർത്തിയതായോ പുതുതായി െഎ.ബി.പി.എം.എസ് നടപ്പാക്കിയതായോ നഗരകാര്യ ഡയറക്ടറുടെ ഉത്തരവുകളില്ലെന്നതും മറ്റൊരു വസ്തുതയാണ്. ലൈസൻസികൾക്ക് വ്യാഴാഴ്ച പരിശീലനം നൽകിയതിെൻറ തുടർച്ചയായി ഇന്നും ജീവനക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.