വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ദേഹോപദ്രവമേൽപിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയെ പൊലീസ് പിടികൂടി. ബീമാപള്ളി ഈസ്റ്റ് വാർഡ് കോളനി റോഡിൽ അപ്പൂസ് എന്ന ഷെറിനി (33) നെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. ഷെറിൻ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. സ്ത്രീയുടെ മകൻ പ്രതികൾക്കെതിരെ പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഈ കേസിലെ ഒന്നാം പ്രതി ഖാനെ പൊലീസ് നേത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.