വായ്പ നടപടികൾക്കായെത്തിയ യുവതിയോട് ബാങ്ക് മാനേജറുടെ അതിക്രമം
text_fieldsപോത്തൻകോട്: വായ്പയെടുക്കാൻ പോയ യുവതിയെ കയറിപ്പിടിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തതായി പരാതി. വെമ്പായം സർവിസ് സഹകരണ ബാങ്കിലെ കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജർ സുനിൽകുമാറിനെതിരെയാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വട്ടപ്പാറ പൊലീസ് സുനിൽകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ജനുവരി ആറിന് വൈകീട്ട് മൂന്നരയോടെ വായ്പയെടുക്കുന്നതിനുവേണ്ടി ഈട് നൽകിയ ഭൂമിയിലായിരുന്നു സംഭവം. യുവതിയുടെ വീട്ടിൽനിന്ന് കുറച്ച് മാറിയാണ് ഭൂമിയുള്ളത്. രാവിലെ മാനേജർ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് ഈട് വെക്കുന്ന ഭൂമി കാണണമെന്നും മൂന്നോടെ സ്ഥലത്തെത്താനും ആവശ്യപ്പെട്ടു. തുടർന്ന് അവിടെയെത്തിയ യുവതിയെ കാര്യങ്ങൾ പറയുന്നതിനിടയിൽ സുനിൽകുമാർ കടന്നുപിടിക്കുകയായിരുന്നു.
യുവതി വട്ടപ്പാറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സി.പി.എം ബ്രാഞ്ച് അംഗമായ യുവതി ജനുവരി 10ന് ആദ്യം പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഫാറൂഖിന് പരാതി നൽകി. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെതുടർന്ന് സുനിൽകുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.
തുടർന്ന് യുവതി 31ന് ബാങ്ക് ഭരണസമിതിക്ക് പരാതിനൽകി. പ്രതിയായ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നും പറഞ്ഞു. ഈ കഴിഞ്ഞ ഒമ്പതിന് യുവതി വട്ടപ്പാറ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബാങ്ക് മാനേജർ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.