ബി.ജെ.പി മണ്ഡലം കമ്മിറ്റി ഒാഫിസ് പൊലീസ് പൊളിച്ചു
text_fields
തിരുവനന്തപുരം: സ്വകാര്യവ്യക്തിയുടെ പറമ്പിൽ കെട്ടിയ വട്ടിയൂർക്കാവ് ബി.ജെ.പി മണ്ഡലം കമ്മിറ്റി ഒാഫിസ് പൊലീസ് പൊളിച്ചുനീക്കി. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊളിക്കാനെത്തിയ പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പേരൂർക്കട ജങ്കന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലെ സ്ഥലത്താണ് എട്ടുവർഷമായി ഒാഫിസ് പ്രവർത്തിച്ചത്. നിരവധിതവണ ഒാഫിസ് മാറ്റണമെന്ന് ആവശ്യപ്പെങ്കിലും നേതാക്കൾ കൂട്ടാക്കിയില്ല. തുടർന്ന് സ്ഥലം ഉടമ ഹൈകോടതിയിൽ കേസ് നൽകി.
ഉടമക്ക് അനുകൂലമായി ഉത്തരവ് വന്നതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി ജെ.സി.ബി ഉപയോഗിച്ച് ഒാഫിസ് പൊളിച്ചത്. പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ സജികുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. അതേസമയം, വസ്തു ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും അതിെൻറ രേഖകളുണ്ടെന്നും ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.